ആലപ്പുഴയിൽ എംപോക്സ് സംശയം; വിദേശത്തു നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ


ആലപ്പുഴ: ആലപ്പുഴയില്‍എം പോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണ ങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേ ഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്.

രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാതെ എംപോക്സ് സ്ഥിരീകരിക്കൂ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ദിവസം മുൻപാണ് എം പോക്സിനായി പ്രത്യേകം വാര്‍ഡ്​ തുറന്നത്. വാർഡിൽ ആദ്യമായാണ് എം പോക്സ് ലക്ഷണങ്ങളോടെ ഒരാളെ പ്രവേശിപ്പിക്കുന്നത്.

അതിനിടെ, കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. യുവതിക്ക് ചിക്കൻപോക്സ് സ്ഥിരീ കരിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.


Read Previous

എഡിജിപിക്ക് ധനമന്ത്രിയുടെ അധിക ചുമതല നല്‍കണം’; പരിഹാസ ശരങ്ങളുമായി പിവി അന്‍വര്‍

Read Next

തൃശൂര്‍ പൂരം കലക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »