അര്‍ജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍, മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി


ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവര്‍ അര്‍ജു ന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 5 ലക്ഷം രൂപ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ആശ്വാസ ധനം നല്‍കുമെന്നാണ് പ്രഖ്യാപനം. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെ ത്തി. വീട് വരെ കര്‍ണാടക പൊലീസ് ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ചു മിനിറ്റ് നിര്‍ത്തിയിട്ടു

72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടക സര്‍ക്കാരിന്റേയും കേരളത്തി ന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കര്‍ണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് അര്‍ജുനുമായെ ത്തുന്ന ആംബുലന്‍സിന്റെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. കാര്‍വാര്‍ എം എല്‍എ സതീഷ് സെയില്‍ ആണ് ആംബുലന്‍സിനെ അനുഗമിച്ചത്.


Read Previous

ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചു; നവവധു ലോറി കയറിയിറങ്ങി മരിച്ചു

Read Next

അന്‍വര്‍ ഒരിക്കലും ഇടതുപക്ഷ മൂല്യങ്ങളുടെ കാവല്‍ക്കാരനല്ല: ബിനോയ് വിശ്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »