അന്‍വര്‍ ഒരിക്കലും ഇടതുപക്ഷ മൂല്യങ്ങളുടെ കാവല്‍ക്കാരനല്ല: ബിനോയ് വിശ്വം


കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്‍വര്‍ ഒരിക്കലും ഇടതുപക്ഷത്തിന്റെ മൂല്യങ്ങളുടെ കാവല്‍ ക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷ മൂല്യങ്ങളെ മറന്നു കൊണ്ടുള്ള പരിഹാരത്തിന് ആരും ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരം കമ്യൂണിസ്റ്റ് പാര്‍ട്ടി കാണുന്നില്ല. ഇടതുപക്ഷ മൂല്യങ്ങളുടെ കാവല്‍ക്കാരനെ പോലെ അന്‍വര്‍ ഭാവിച്ചാലോ അന്‍വറിനെ ആരെങ്കിലും ഉയര്‍ത്തിക്കാണിച്ചാലോ എത്രമാത്രം ശരിയാ കുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംശയം ഉണ്ട്. ഇടതുപക്ഷവും അതിന്റെ മൂല്യങ്ങളും അതിന്റെ രാഷ്ട്രീയവും ശരിയാണെന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. ആ മൂല്യങ്ങളെ മറന്നുകൊണ്ടുള്ള പരിഹാരത്തിന് ആരും ശ്രമിക്കരുത്. ഇടതുപക്ഷ മൂല്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഇടതുപക്ഷ മൂല്യങ്ങളുടെ കാവല്‍ക്കാരനാണ് അന്‍വറെന്ന് കരുതാന്‍ സിപിഐക്ക് ആകില്ല.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശരികളെ ചോദ്യം ചെയ്തുകൊണ്ടും വെല്ലുവിളിച്ചു കൊണ്ടുമാണ് അന്‍വര്‍ 2011ല്‍ ഏറനാട്ടില്‍ മത്സരിച്ചത്. എല്‍ഡിഎഫിന്റെ അന്നത്തെ ഒദ്യോഗിക സ്ഥാനാര്‍ഥിയായിട്ട് അവിടെ മത്സരിച്ച അഷ്‌റഫ് കാളിയത്തിനെ പരാജയ പ്പെടുത്താനായി മത്സരിച്ച ആളാണ് അന്‍വര്‍. അന്ന് ഞങ്ങളുടെ പാര്‍ട്ടിയെ നയിച്ച ചന്ദ്രപ്പന്‍ പറഞ്ഞു എന്തെല്ലാം സമ്മര്‍ദം വന്നാലും പ്രലോഭനം ഉണ്ടായാലും പാര്‍ട്ടി മൂല്യങ്ങളെ മുറുകെ പിടിക്കണമെന്ന്.

അന്ന് എല്‍ഡിഎഫിന്റെ അഷ്‌റഫ് കാളിയത്ത് ദയനീയമായി പരാജയപ്പെട്ടു, അന്‍വ റിന് വലിയ വോട്ടുകിട്ടി. ആ പോരാട്ടം ശരിക്കുവേണ്ടിയായിരുന്നു, നീതിക്ക് വേണ്ടിയായിരുന്നു. കമ്യൂണിസ്റ്റ് മൂല്യങ്ങളെ കാത്തുരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. അതിന്റെ ഓര്‍മകളെ സ്പര്‍ശിച്ചു പറയട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നില്‍ക്കുന്നത് മൂല്യങ്ങ ള്‍ക്കു വേണ്ടിയാണ്. അതിനെ മുറുകെ പിടിക്കുന്ന പരിഹാരമാണ് ഉണ്ടാകേണ്ടത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തീരുമാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും എല്‍ഡിഎഫിലും ഉണ്ടാകുമെന്ന് ഉറപ്പിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു.


Read Previous

അര്‍ജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍, മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

Read Next

ഇത് വെറും രാഷ്ട്രീയക്കേസ്’; ഇ. പി വധശ്രമക്കേസിൽ കെ. സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »