നെഹ്രു ട്രോഫി വള്ളംകളി:കാരിച്ചാല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ ജലരാജാവ്


ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പിലെ ജലരാജാവായി കാരിച്ചാല്‍. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് പള്ളാത്തുരിത്തിയുടെ കാരിച്ചാല്‍ ചുണ്ടന്‍ രിത്ര നേട്ടം സ്വന്തമാക്കിയത്. ഇക്കുറി കപ്പില്‍ മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കി കാരിച്ചാല്‍. തുടര്‍ച്ചയായി അഞ്ചാം കിരീടമാണ് കാരിച്ചാല്‍ ചുണ്ടന്റേത്.

ഫോട്ടോ ഫിനിഷിനാണ് വീയപുരത്തെ കാരിച്ചാല്‍ മറികടന്നത്. ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.

ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി തുഴഞ്ഞ വീയ്യപുരം ചുണ്ടന്‍ രണ്ടാമതും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും എത്തി. നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടന്‍ ആണ് നാലാം സ്ഥാനത്ത്.


Read Previous

ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ ആക്രമണം; ഹസന്‍ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേല്‍: സൈനിക നടപടി തുടരുമെന്ന് നെതന്യാഹു

Read Next

കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »