പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്‍


തൃശൂര്‍: മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ വെള്ളി താലത്തില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശാനുസരണമാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പൂര ദിവസം രാവിലെ മുതല്‍ കമ്മീഷണര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ട് ആഭ്യന്തര വകുപ്പി ന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല. ഇടപെടാതിരുന്നത് മുന്‍ധാരണപ്രകാരമാണ്. ഇതിന്റെ ആരംഭം 2023 മെയ് മാസത്തില്‍ എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ടത് മുതലാണ്. സെപ്റ്റംബറില്‍ ഞങ്ങള്‍ അസംബ്ലിയില്‍ പറഞ്ഞതാണ്, ഞങ്ങള്‍ ഉന്നയിച്ച അഞ്ച് വിഷയങ്ങളാണ് പി വി അന്‍വര്‍ ഇന്ന് ഉന്നയിക്കുന്നത്.

ഇവിടെ നടക്കുന്ന എല്ലാ മാഫിയ പ്രവര്‍ത്തങ്ങളുടെ രാഷ്ട്രീയ പിതൃത്വം സിപിഎം നാണ്. കേരളത്തിന്റെ മതേതര മുഖം നഷ്ടപ്പെടുത്തി വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിജയം സമ്മാനിച്ച മുഖ്യമന്ത്രി രാജിവെക്കണം. കേരള ജനതക്ക് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് മുഖ്യമന്ത്രിചെയ്‌തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃശ്ശൂരില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി രഹസ്യ ചര്‍ച്ച നടത്തുകയും പിന്നീട് പൂരം അട്ടിമറിക്കു കയും ബിജെപിക്ക് വിജയം സമ്മാനിക്കുകയും ചെയ്തതില്‍ മുഖ്യമന്ത്രി രാജിവെക്കണ മെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെക്കേ ഗോപുര നടയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ എം പി അധ്യക്ഷത വഹിച്ച സംഗമത്തില്‍ ബെന്നി ബഹന്നാന്‍ എം പി, ടി എന്‍ പ്രതാപന്‍, പി അനില്‍കുമാര്‍ എംഎല്‍എ, എം ലിജു, ടി യു രാധാകൃഷ്ണന്‍, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബലറാം, വി പി സജീന്ദ്രന്‍, പി എം നിയാസ്, അബ്ദുള്‍ മുത്തലിഫ്, എം പി വിന്‍സെന്റ്, ജോസ് വളളൂര്‍, അനില്‍ അക്കര, ടി വി ചന്ദ്രമോഹന്‍, ജോസഫ് ചാലിശ്ശേരി, കെ കെ കൊച്ചുമുഹമ്മദ്, രമ്യ ഹരിദാസ്, അഡ്വ. ജോസഫ് ടാജറ്റ്, സുനില്‍ അന്തിക്കാട്, രാജേന്ദ്രന്‍ അരങ്ങാത്ത്, എന്‍ കെ സുധീര്‍, ജോണ്‍ ഡാനിയല്‍, എ പ്രസാദ്, സി സി ശ്രീകുമാര്‍, ശശി ബാലകൃഷ്ണന്‍ ,ഐ പി പോള്‍, സി ഒ ജേക്കബ്, നിജി ജസ്റ്റിന്‍, എന്നിവര്‍ പ്രസംഗിച്ചു.


Read Previous

കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് സ്വീകരണം നൽകി.

Read Next

തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ: സത്യപ്രതിജ്ഞ ഇന്ന്; നിലവിലെ കായിക മന്ത്രിക്ക് പുറമെ ആസൂത്രണ വികസന വകുപ്പും ഉദയനിധിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »