കേരള രാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിച്ച മനുഷ്യനുണ്ടായിരുന്നു, എന്റെ ഹൃദയത്തില്‍ അദ്ദേഹം വാപ്പ തന്നെ


മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിശദീകരണ യോഗത്തില്‍ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തക രെയോ താന്‍ തള്ളി പറയില്ലെന്നും അന്‍വര്‍ വിശദമാക്കി. പാര്‍ട്ടി സാധാരണ സഖാക്കളുടേതാണ്. നിലമ്പൂരിലെ ചന്തക്കുന്നില്‍ നടന്ന വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരങ്ങളാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ അന്‍വറിന്റെ പ്രസംഗം കേള്‍ക്കാനെത്തിയത്.

മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങി. കേരളം വെള്ളരി ക്കാപ്പട്ടണമായി മാറി. സഖാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടിക്ക് സമയം നല്‍കിയില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കേരള രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനുണ്ടായിരുന്നു. എന്റെ ഹൃദയത്തില്‍ അദ്ദേഹം എന്റെ വാപ്പ തന്നെയായിരുന്നു. വര്‍ഗീയ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതിശക്തനായ നേതാവെന്നതായിരുന്നു എന്റെ വിശ്വാസം. കേരളത്തിന്റെ നിയമസഭയില്‍ കഴിഞ്ഞ എട്ട് വര്‍ഷം പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ നടത്തുന്ന ആരോപണങ്ങള്‍ ഞാന്‍ പ്രതിരോധിച്ചു. എത്ര ശത്രുക്കളെ ഞാനുണ്ടാക്കി. ഒരിക്കലും പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഞാന്‍ തള്ളി പറയില്ല. പാര്‍ട്ടി സാധാരണ സഖാക്കളാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ പറയുന്നത്,’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനാണ് വാര്‍ത്താ സമ്മേളനം നടത്തിയതെന്നും പുഴുക്കുത്തുകളെ പുറത്ത് ആക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ കണ്ട് 37 മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് കെട്ട് പോയന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഈ നാട്ടിലെ സ്ഥിതി അറിയാമോ എന്ന് നേരിട്ട് ചോദിച്ചു. ആ സൂര്യന്‍ കെട്ട് പോയന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് ഇടറി. ജനങ്ങള്‍ക്ക് സിഎമ്മിനോട് വെറുപ്പൊണെന്നും മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

വയനാട് പുനഃരധിവാസം; കേളി അരക്കോടി കൈമാറി.

Read Next

പാര്‍ട്ടിയുണ്ടാക്കുന്നില്ല, ജനം പാര്‍ട്ടിയായാല്‍ പിന്നിലുണ്ടാകും; കാലുവെട്ടിയാല്‍ വീല്‍ചെയറില്‍ വരും: പി വി അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »