വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ റിപ്പോര്‍ട്ട്‌ നല്‍കി.


വയനാട് മുട്ടിൽ മരം കൊള്ളയിൽ വന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ. തുടക്കം മുതൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചിരുന്നുവെന്നും മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്ടമായ പ്പോഴും വയനാട് ജില്ലയിൽ നിന്നും മരങ്ങൾ നഷ്ടമായില്ലെന്നുമാണ് കളക്ടർ റവന്യൂ മന്ത്രിക്ക് നൽകി യ റിപ്പോർട്ടിലുളളത്.

മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത് അനധികൃത മരംമുറിക്കലാണ്. മുറിച്ചു മാറ്റിയ 101 മരങ്ങൾ കണ്ടെ ത്തി. 42 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും വയനാട് കളക്ടർ റിപ്പോർട്ടിൽ പറയുന്നു. ആക്ഷേ പം ഉയർന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി കളക്ടർ , തഹസി ൽദാർ എന്നിവരെ സ്ഥലം മാറ്റി. നിയമ നടപടികളെല്ലാം സ്വീകരിച്ചുവെന്നും റിപ്പോർട്ടിൽ വിശദീകരി ക്കുന്നുണ്ട്. വീഴ്ച സംഭവിച്ചില്ലെയെന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയും പറയുന്നു. ഉദ്യോഗസ്ഥ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം.


Read Previous

ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദര.

Read Next

നിന്റെ പടച്ചോന്‍ എന്റെ ഭഗവാൻ എന്നൊരു തല്ലില്ലാര്‍ന്നേ…’ എന്ന ഗാനം ഇനി നബിക്ക സിനിമയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »