മുഖ്യമന്ത്രിയുമായി തർക്കിക്കേണ്ട സമയമല്ല, പൂരം കലക്കി എന്നതിൽ യാതൊരു സംശയവുമില്ല’: വിഎസ് സുനിൽ കുമാർ


തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍ പ്പെടേണ്ട സമയമല്ലിതെന്നും പൂരം കലക്കി എന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൂരം പൂർണമായി അലങ്കോലപ്പെട്ടെന്ന് പറയാനാവി ല്ലെന്നും തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന അനിൽ കുമാർ പറഞ്ഞു.

മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിത്. സംഘപരിവാറിന്റെ കൃത്യമായ ആസൂത്രണത്തോടെ വെടിക്കെട്ട് അടക്കമുള്ള പൂരത്തിന്റെ പ്രധാന ചടങ്ങു കള്‍ തടസ്സപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും അത് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവു മില്ല.അത് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ’- വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.

പൂരം തകർത്തത് താനും എൽഡിഎഫുമാണെന്ന് പ്രചരിപ്പിച്ചു. പൂരത്തിന്റെ ഒരു ചടങ്ങിലും കാണാത്ത സ്ഥാനാര്‍ഥി ആംബുലന്‍സില്‍ വന്ന് ചര്‍ച്ച നടത്തി. അദ്ദേഹം തീരുമാനിച്ച പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോയി. പൂരത്തെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നു. ഇത് ആര്‍ക്കുവേണ്ടിയാണ് നടത്തിയത്? ഇത് രാഷ്ട്രീ യ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ കാര്യമാണെന്ന് യാതൊരു സംശയവുമില്ല- സുനിൽ കുമാർ കൂട്ടിച്ചേർത്തു.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നു മാണ് മുഖ്യമന്ത്രി പറഞ്ഞത്. പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യമാണ്. പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായ തുകൊണ്ടാണ്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കു മെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൂരത്തെക്കുറിച്ച് മുഖ്യ മന്ത്രിയുടെ നിലപാടിനെ തള്ളിക്കൊണ്ട് സിപിഐ രം​ഗത്തെത്തിയിരുന്നു. പിന്നാലെ യാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.


Read Previous

മലയാളി പെൺകുട്ടി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭർതൃമാതാവ് മരിച്ചു

Read Next

ക്ലാസില്‍ വരാത്തതിന് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി ആര്‍ഷോയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »