Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

59000 തൊട്ട് സ്വര്‍ണ വില; വിപണി ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍


കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടരുന്നു. അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. ആദ്യമായാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണി 59000 രൂപയിലെത്തുന്നത്. ഇന്നലെ വില കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 360 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞിരുന്നത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ഇന്ന് 59,000 രൂപ നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7315 രൂപയാണ് നല്‍കേണ്ടത്.

ഒക്ടോബര്‍ 4, 5, 6, 12, 13, 14 തിയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണ വില. പിന്നീട് ഒക്ടോബര്‍ 16 നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000 ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബര്‍ 10 ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ മാസത്തെ സ്വര്‍ണ വില ( പവനില്‍ )

ഒക്ടോബര്‍ 1: 56,400
ഒക്ടോബര്‍ 2: 56,800
ഒക്ടോബര്‍ 3: 56,880
ഒക്ടോബര്‍ 4: 56,960
ഒക്ടോബര്‍ 5: 56,960
ഒക്ടോബര്‍ 6: 56,960
ഒക്ടോബര്‍ 7: 56,800
ഒക്ടോബര്‍ 8: 56,800
ഒക്ടോബര്‍ 9: 56,240
ഒക്ടോബര്‍ 10: 56,200
ഒക്ടോബര്‍ 11: 56,760
ഒക്ടോബര്‍ 12: 56,960
ഒക്ടോബര്‍ 13: 56,960
ഒക്ടോബര്‍ 14: 56,960
ഒക്ടോബര്‍ 15: 56,760
ഒക്ടോബര്‍ 16: 57,120
ഒക്ടോബര്‍ 17: 57,280
ഒക്ടോബര്‍ 18: 57,920
ഒക്ടോബര്‍ 19: 58,240
ഒക്ടോബര്‍ 20: 58,240
ഒക്ടോബര്‍ 21: 58,400
ഒക്ടോബര്‍ 22: 58,400
ഒക്ടോബര്‍ 23: 58,720
ഒക്ടോബര്‍ 24: 58,280
ഒക്ടോബര്‍ 25: 58,360
ഒക്ടോബര്‍ 26: 58,880
ഒക്ടോബര്‍ 27: 58,880
ഒക്ടോബര്‍ 28: 58,520

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെ ടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


Read Previous

സുഡാനില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ നരനായാട്ട്; 120ലേറെ പേര്‍ കൊല്ലപ്പെട്ടു; വംശഹത്യക്ക് സമാനമായ സാഹചര്യമെന്ന് യു.എന്‍

Read Next

ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിനു മുമ്പേ തന്നെ നവീന്‍ബാബുവിന്റെ ഇന്‍ക്വസ്റ്റും. പോസ്റ്റ് മോര്‍ട്ടവും നടത്തി; ഞങ്ങളുടെ ജീവിതം നശിപ്പിച്ചു, ദിവ്യയെ അറസ്റ്റ് ചെയ്‌തേ പറ്റൂ’; ആദ്യ പ്രതികരണവുമായി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »