മുനമ്പം പ്രശ്‌നം നീണ്ടുപോയാല്‍ കേരളത്തിന് വലിയ വില കൊടുക്കേണ്ടി വരും; സാദിഖലി തങ്ങള്‍ ബിഷപ്പുമാരെ കാണുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാക്കണമെന്നതാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പത്തു താമസിക്കു ന്നവരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സാങ്കേതിക ത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. സാദിഖലി തങ്ങള്‍ അഭിവന്ദ്യരായ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തുന്നതിന് ആലോ ചിക്കുന്നുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രമ്യമായ പരിഹാരം സര്‍ക്കാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ പരിഹാരത്തിനായി ലീഗ് മുന്നിട്ടിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം സംഘടകളുടെ യോഗം ചേര്‍ന്ന് രമ്യമായ പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ അതിന് മുന്‍കൈയെടുക്കണം. അതിന് എല്ലാ സംഘടനകളും യോജിക്കാ മെന്ന് പറഞ്ഞിട്ടുണ്ട്. മുനമ്പം പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതാണ്. ആ മാര്‍ഗം മുന്‍നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നാണ് ആവശ്യപ്പെടാനുള്ളത്. ഇടയ്ക്ക് ഓരോരുത്തര് നടത്തുന്ന പ്രസ്താവനകള്‍ കേരളത്തില്‍ സമുദായങ്ങള്‍ തമ്മില്‍ തമ്മിലടിപ്പിക്കുന്ന, ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകള്‍ ഇതിന്റെ പേരിലുണ്ടാ കരുത്. ഓരോരുത്തരും മുനമ്പത്തു വന്ന് വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടി രിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കേരള സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. അതുപയോഗപ്പെടുത്തി ബിജെപി നേതാക്കള്‍ അടക്കം വന്ന് സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണ്. മുനമ്പത്ത് താമസിക്കുന്നവരെ കുടിയിറക്കരുത് എന്നതില്‍ എല്ലാ വര്‍ക്കും യോജിപ്പുണ്ട്. വൈകാതെ തന്നെ സാദിഖലി തങ്ങള്‍ ബിഷപ്പുമാരെ കാണും. സര്‍ക്കാര്‍ തീരുമാനം നീണ്ടുപേകുന്നത് കേരളത്തിന് വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വര്‍ഗീയപ്രചാരണം നടത്താന്‍ ഒരുകൂട്ടര്‍ ശ്രമിക്കുകയാണ്. ആ വലിയ വിലയാണ് ഇപ്പോള്‍ കൊടുക്കേണ്ടി വരുന്നത്.


Read Previous

വിദ്യാഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ നീക്കം; 10,12 ക്ലാസുകളിലെ സിലബസ് 15 ശതമാനം ചുരുക്കും

Read Next

ഗൂഢാലോചന’ സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇപി; ‘തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »