പതിനെട്ടാം പടി കയറുന്നത് മണിക്കൂറിൽ മൂവായിരത്തിലധികം ഭക്തർ, ഇതുവരെ ശബരിമലയില്‍ എത്തിയത് 83,429 പേർ


പത്തനംതിട്ട: ശബരിമല ദർശനം ആരംഭിച്ചതു മുതൽ മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം അയ്യപ്പഭക്തരാണ് ദർശനം നടത്തുന്നത്. ഇതുവരെ ഏതാണ്ട് 83,429 ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038. സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535.

ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവർ 11,042. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ദർശനം ആരംഭിച്ചത് മുതൽ രാത്രി 12 മണിവരെ എത്തിയത് 28,814 പേരാണ്. 15ന് രാത്രി 12 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ 54,615 ഭക്തർ ദർശനം നടത്തി.

ആറന്മുള ക്ഷേത്രത്തിനു സമീപവും കോഴഞ്ചേരിയിലും പൊലീസിന്റെ ശബരിമല എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. രണ്ടിടങ്ങളിലുമുള്ള എയ്ഡ് പോസ്റ്റുകളുടെ ഉദ്ഘാടനം എസ്ഐ പ്രകാശ് നിർവഹിച്ചു. തീർഥാടന കാലം കഴിയും വരെ ഇവ പ്രവർത്തിക്കും.


Read Previous

ഞാന്‍ തല്ലിയാലും ബിജെപി നന്നാവില്ല; ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി’; സന്ദീപ് വാര്യര്‍ പാണക്കാട്ട്

Read Next

ഇന്നലെ വരെ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് അറിയുന്നവരാണ് മുസ്ലിം ലീഗ് അണികള്‍: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »