Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അത് പ്രസിഡന്റിനോട് ചോദിക്കൂ’ ; പാലക്കാട് ബിജെപി തോൽവിയിൽ വി മുരളീധരൻ


കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അതിനപ്പുറം വിശദാംശങ്ങള്‍ തനിക്കറിയില്ല.

അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കൂടുതല്‍ എന്തെങ്കിലും അറിയാനു ണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതായിരിക്കും നല്ലതെന്നും വി മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പാണ്. അവിടെ തെരഞ്ഞെ ടുപ്പ് നടന്ന 20-ാം തീയതി വരെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് ഇവിടെ എന്തൊക്കെ പ്ലാന്‍ ചെയ്തു, എന്തൊക്കെ നടപ്പിലാക്കി, എന്തൊക്കെ നടപ്പിലായില്ല എതൊന്നും അറിയില്ല. അതൊക്കെ പാര്‍ട്ടി വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഇന്നലെ പറഞ്ഞതിനും അപ്പുറം എന്തെങ്കിലും പറയാനുണ്ടെ ങ്കില്‍ അതും അദ്ദേഹം പറയും.

പ്രധാനപ്പെട്ട നേതാവായ താങ്കള്‍ ഒഴിഞ്ഞുമാറുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍, പ്രധാനപ്പെട്ട നേതാവ് ആയതുകൊണ്ടാണല്ലോ പാര്‍ട്ടി, തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര യുടെ ചുമതല നല്‍കിയതെന്ന് വി മുരളീധരന്‍ പറഞ്ഞു. അതുകൊണ്ട് മഹാരാഷ്ട്ര യെക്കുറിച്ച് എന്തെങ്കിലും അറിയാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ പറഞ്ഞു തരാമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.


Read Previous

മുനമ്പം പ്രശ്‌നത്തിൽ സർക്കാരിന് നിയമ നിർമാണമാകാം; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും’: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ

Read Next

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തിരുമാനം സാമൂഹിക പ്രവർത്തകർക്ക് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സഹായിക്കാനാവില്ലന്ന് വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »