കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുന്നവർ അനാഥമാവില്ല’; അസംതൃപ്തരെ ക്ഷണിച്ച് സന്ദീപ് വാര്യർ


കോഴിക്കോട്: ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ളവര്‍ രാഷ്ട്രീയമായി അനാഥമാവില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

‘വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളി പ്പറഞ്ഞ്, മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥ മാവില്ലെന്ന്’ സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതി രെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. ബിജെപിയില്‍ നിന്ന് രാജിവെച്ച വയനാട് ജില്ല മുന്‍ അധ്യക്ഷന്‍ കെപി മധുവിനെയും സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


Read Previous

ഹേമ കമ്മറ്റിക്ക് മൊഴി നൽകിയവർക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം; സിനിമാ കോൺക്ലേവ് ജനുവരിയിൽ’

Read Next

കള്ളവാർത്തകൾ കൊടുക്കുന്നവർ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യും; മാധ്യമങ്ങൾക്ക് ഭീഷണിയുമായി കെ സുരേന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »