Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആൽവിനെ ഇടിച്ച ബെൻസിന് ഇൻഷുറൻസില്ല, സാബിത്തും റബിസും പറഞ്ഞത് പച്ചക്കളളം, ഫോണിലെ അപകട ദൃശ്യങ്ങൾ കണ്ടെത്തി.


കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടയിൽ ബീച്ച് റോഡിൽ 20കാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥർ തന്നെയാണ് വിവരങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബെൻസും ഡിഫൻഡറും തമ്മിൽ ചേസിംഗ് നടത്തുന്നത് ഫോണിൽ പകർത്തുന്നതിനിടയിലാണ് ആൽവിന് അപകടം സംഭവിച്ചത്. ഡിഫൻഡർ ഇടിച്ചാണ് യുവാവിന് അപകടം സംഭവിച്ചതെന്നാണ് രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയായിരുന്നു വെന്ന് സിഐ വ്യക്തമാക്കി.

‘ആരാണ് വാഹനം ഓടിച്ചതെന്നും എത് വാഹനമാണ് ഇടിച്ചതെന്നുമുളള കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരും ആൽവിനും സംഭവസ്ഥലത്തെത്തിയത്. റോഡിൽ തനിക്കുനേരെ വാഹനം വന്നപ്പോൾ യുവാവിന് കൃത്യസമയത്ത് മാറിപോകാൻ സാധിക്കാതെ വന്നതോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളെയും ഡ്രൈവർ മാരെയും ഇന്നലെ തന്നെ കസ്​റ്റഡിയിൽ എടുത്തിരുന്നു. ഏത് വാഹമിടിച്ചാണ് യുവാവ് മരിച്ചതെന്ന സംശയം ഉണ്ടായിരുന്നു. ഡിഫൻഡറിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ആദ്യം പറഞ്ഞതെങ്കിലും പിന്നാലെ ബെൻസിടിച്ചാണ് ആൽവിൻ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു

.തെലങ്കാന രജിസ്‌ട്രേഷനിലുളള ബെൻസിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അതുകൊണ്ടാണ് ഡിഫൻഡർ ഇടിച്ചതാണെന്ന് ഡ്രൈവർമാർ പറഞ്ഞത്.സ്ഥാപനത്തിന്റെ ഉടമ സാബത്ത് റഹ്മാനാണ് ബെൻസ് ഓടി ച്ചത്. ഷൂട്ട് ചെയ്ത ഫോണും കണ്ടെത്തി. അതിൽ നിന്നും അപകടത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഡ്രൈവർമാർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇതിനോടൊപ്പം ഇൻഷു റൻസ് ഇല്ലാത്ത വാഹനം ഓടിച്ചതിനും കേസെടുക്കും. കൂടുതൽ വിവരങ്ങൾക്കായി തെലങ്കാന പൊലീ സുമായി ബന്ധപ്പെടും’-സിഐ പറഞ്ഞു.നിലവിൽ കാറോടിച്ചിരുന്ന സാബിത്തും ഇടശേരി സ്വദേശി മുഹമ്മദ് റബീസും പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ വിവരങ്ങൾ സ്ഥീരികരിച്ചതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.


Read Previous

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി: പുതുശ്ശേരിയിൽ 105 ഏക്കർ കൈമാറാൻ മന്ത്രിസഭായോ​ഗത്തിന്റെ അനുമതി

Read Next

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ സുധാകരൻ എംപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »