പരസ്യ പ്രസ്താവനകളും പ്രകടനങ്ങളും പാടില്ല’; മാടായി കോളജ് വിവാദത്തിൽ കോൺഗ്രസ്


കണ്ണൂര്‍: പഴയങ്ങാടി മാടായി കോളജിലെ നിയമനവിവാദത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കും പ്രകടനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിലക്ക് ഏര്‍പ്പെടുത്തി. എല്ലാവരും പാര്‍ട്ടിയുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അച്ചടക്ക നടപടികള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെപിസിസി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇനി പരസ്യ പ്രതികരണം ഇല്ലെന്ന് പ്രതിഷേധം നടത്തിയവര്‍ അംഗീകരിച്ചതായി തിരുവഞ്ചൂര്‍ പറഞ്ഞു. കെപിസിസി സമിതിയുടെ തീരുമാനം ഉണ്ടാകും വരെ പരസ്യ പ്രതിഷേധങ്ങള്‍ ഉണ്ടാകില്ല നിയമനങ്ങള്‍ പുനഃപരിശോധിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. കോലം കത്തിക്കല്‍ പ്രാകൃത നടപടിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


Read Previous

എയർലിഫ്റ്റിന് ചെലവായ 132.62 കോടി തിരിച്ചടയ്ക്കണം; ദുരന്തകാലത്തെ സേവനത്തിന് കേരളത്തോട് കണക്ക് പറഞ്ഞ് കേന്ദ്രം

Read Next

കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പ്; 30 വർഷത്തിന് ശേഷം ഭരണം പിടിച്ച് കെഎസ്‌യു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »