കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പ്; 30 വർഷത്തിന് ശേഷം ഭരണം പിടിച്ച് കെഎസ്‌യു


കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 30 വർഷങ്ങൾക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്‌യു. കുര്യൻ ബിജു യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫി നെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്.

15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.


Read Previous

പരസ്യ പ്രസ്താവനകളും പ്രകടനങ്ങളും പാടില്ല’; മാടായി കോളജ് വിവാദത്തിൽ കോൺഗ്രസ്

Read Next

കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിൻ്റെ നടപടി; 18000 ഇന്ത്യക്കാർ ആദ്യത്തെ നാടുകടത്തൽ പട്ടികയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »