എരുമേലിയിൽ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർ ആശുപത്രിയിൽ


പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ബംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠന്‍, തൃപ്പണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം. തീര്‍ഥാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ, മുക്കൂട്ടുതറ യില്‍ വളവ് തിരിഞ്ഞ് വരുമ്പോഴാണ് നിയന്ത്രണം വിട്ട് വാഹനം തോട്ടിലേക്ക് മറിഞ്ഞത്. സംഭവ സ്ഥലത്തിന് തൊട്ടടുത്ത് ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ അധികൃതരാണ് അപകടത്തില്‍പെട്ടവരെ രക്ഷിച്ചത്.

ശ്രീകാന്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയ താണ് വാഹനത്തിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിഗമനം.


Read Previous

മെക് സെവൻ റിയാദ് ഹെൽത്ത്‌ ക്ലബ്‌ ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Read Next

ഹിന്ദു വിരോധി’, ‘സനാതന ധർമ്മത്തെ അപമാനിച്ചു’; ഏകലവ്യ പരാമർശത്തിൽ രാഹുൽഗാന്ധി മാപ്പുപറയണമെന്ന് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »