ശബരിമല തീർത്ഥാടകർക്കുള്ള സ്വാമി എഐ ചാറ്റ്‌ബോട്ട് ഹിറ്റ്; ഇതുവരെ ഉപയോഗിച്ചത് 1,25,0551 ഉപയോക്താക്കൾ


പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരംഭിച്ച ‘സ്വാമി’ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് ഇതുവരെ 1,25,0551 ഉപയോഗിച്ചതായി പത്തനംതിട്ട ജില്ലാ ഭരണകൂടം. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എഐ ചാറ്റ് ബോട്ടിലൂടെ ഇടപെടല്‍ നടത്തി. ദിനംപ്രതി പതിനായിരത്തോളം പേര്‍ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

ശബരിമലയിലെ തത്സമയ വിവരങ്ങള്‍ ചാറ്റ്ബോട്ടില്‍ ആറ് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. തീര്‍ത്ഥാടകര്‍ക്ക് 6238008000 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ചും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തും സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കാം. ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാര്‍ട്ടുകള്‍, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിങ് തുടങ്ങിയ വിവരങ്ങള്‍ സ്വാമി എഐ ചാറ്റ് ബോട്ടില്‍ ലഭിക്കും.

ക്ഷേത്ര ദര്‍ശന സമയങ്ങള്‍, ഓണ്‍ലൈന്‍ ക്യൂ ബുക്കിങ്, താമസ സൗകര്യങ്ങള്‍, ഭക്ഷണ നിരക്ക്, കാലാവസ്ഥാ വിവരങ്ങള്‍ എന്നിവ ഭക്തര്‍ക്ക് ‘സ്വാമി ചാറ്റ് ബോട്ടിലൂടെ’ ലഭ്യമാകും. പൊലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീര്‍ത്ഥാടന അനുഭവം ഭക്തര്‍ക്ക് ഉറപ്പ് വരുത്താനാകും


Read Previous

ലോക പ്രശസ്ത തബലിസ്റ്റ് സാക്കിർ ഹുസൈൻ അന്തരിച്ചു; അന്ത്യം അമേരിക്കയിൽ

Read Next

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭവാഗ്ദാനം; 56 ലക്ഷം രൂപ തട്ടി, ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »