Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവരകേടിന് അതിരില്ല! എന്തിനാ കാറിൽ പോകുന്നത്?, നടന്നുപോയാൽപ്പോരേ?; റോഡിൽ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് എ വിജയരാഘവൻ


തൃശൂര്‍: വഞ്ചിയൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന് റോഡില്‍ സ്റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍. ഗ്രൗണ്ട് കിട്ടാത്തതുകൊണ്ടാണ് റോഡ് വക്കില്‍ സ്റ്റേജ് കെട്ടിയത്. അപ്പോഴേക്കും കോടതിയില്‍ പോയി. അല്ലെങ്കില്‍ നാട്ടില്‍ ട്രാഫിക് ജാമില്ലേ എന്നും വിജയ രാഘവന്‍ ചോദിച്ചു. സിപിഎം കുന്നംകുളം ഏരിയാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളന ത്തിലായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.

ഗ്രൗണ്ട് കിട്ടാത്തതുകൊണ്ട് റോഡ് വക്കത്ത് ഒരു സ്റ്റേജ് കെട്ടി. അതിന്റെ പേരില്‍ കേസെടുക്കാന്‍ സുപ്രീംകോടതിയില്‍ പോയി. അല്ലെങ്കില്‍ നാട്ടില്‍ ട്രാഫിക് ജാമില്ലേ? 10 കാര്‍ പോകാന്‍ എത്ര സ്ഥലം വേണം? ഇവരെല്ലാരും കൂടി കാറില്‍ പോകേണ്ട കാര്യണ്ടോ, നടന്ന് പോയാല്‍ പോരേ? പണ്ടൊക്കെ നമ്മള്‍ നടന്നുപോകാറില്ലേ? ഇത്ര വല്യ കാറ് വേണോ? ചെറിയ കാറില്‍ പോയാ പോരേ?. വിജയരാഘവന്‍ ചോദിച്ചു.

ഇവര്‍ ഏറ്റവും വലിയ കാറില്‍ പോകുമ്പോള്‍ അത്രയും സ്ഥലം പോകുവല്ലേ?. 25 കാറ് കിടക്കുമ്പോ ആലോചിക്കേണ്ടത് 25 കാറ് കിടക്കുന്നു എന്നല്ല, 25 ആള് കിടക്കുന്നു എന്നാണ്. ഞായറാഴ്ച തിരക്ക് കൂടുതലാണ്. അമ്മായിഅമ്മേനെ കാണാന്‍ പോകുവാണ്. വര്‍ത്താനം പറയാനും സല്ലപിക്കാനുമാണ് പലരും പോകുന്നത്. അത്യാവശ്യക്കാര്‍ കുറവായിരിക്കും. കാറില്‍ പോകുന്നതിന് ഞാന്‍ എതിരല്ല, എന്നാല്‍ പാവപ്പെട്ടവന് സമ്മേളനം നടത്താനും കുറച്ച് സ്ഥലം അനുവദിച്ചു തരണമെന്ന് വിജയരാഘവന്‍ പറഞ്ഞു.

സോഷ്യലിസ്റ്റ് സമൂഹത്തെ സൃഷ്ടിക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഈ നാടിന്റെ വിമോചനം സാധ്യമാക്കുകയാണ് ലക്ഷ്യം. കമ്മ്യൂണിസ്റ്റ് ജീവിതം പാവപ്പെട്ടവന് വേണ്ടി സമര്‍പ്പിക്ക പ്പെട്ടതാണ്. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവര്‍ത്തിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിലുണ്ടാവും. മരിച്ചുപോയാലുള്ള കാര്യം മാത്രമേ ചിലര്‍ പറയൂ. അവര്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്നത് നരകമെങ്ങനെ എന്നാണ്. ഇന്ന് ആളുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടി. 20 കൊല്ലം കഴിഞ്ഞാല്‍ ശരാശരി ആയുസ് 100 ആവും. പിന്നെ ഒരു 25 വയസ്സ് കഴിഞ്ഞാല്‍ അത് 150 ആവും. അങ്ങനെ പോയാല്‍ പിന്നെ നരകത്തെ പേടിക്കേണ്ടിവരില്ല. ശാസ്ത്രപുരോഗതിയാണ് ഇതിനെല്ലാം കാരണമെന്നും വിജയരാഘവന്‍ പറഞ്ഞു.


Read Previous

ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല’; കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളിൽ മരിച്ചനിലയിൽ

Read Next

കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »