Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചെറുപ്പക്കാർ വെള്ളമടിക്കുമ്പോൾ എന്തിനാണ് പൊലീസ് പിടിക്കുന്നത്; സിനിമാ നടൻമാരെ പിടിച്ചൂകൂടെ?; സിനിമകളിലെ മദ്യാഘോഷത്തിനെതിരെ ജി സുധാകരൻ


ആലപ്പുഴ: പുതിയകാല സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാ താരങ്ങളുടെ ഓവര്‍ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. സിനിമകള്‍ മദ്യപാനം ആഘോഷമാക്കുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു.

ഇക്കാലത്ത് മൂല്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളര്‍ന്നു വരികയാണ്. അഭിപ്രായം പറയാന്‍ പാടില്ല. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാന്‍ പാടില്ല. ആ തെറ്റു തന്നെ ശരിയായി പോയ്‌ക്കൊണ്ടിരിക്കും. അതിനിശിതമായ സാമൂഹ്യ വിമര്‍ശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാന്‍ പോകുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല. മൂല്യരഹിതമായിട്ടാണ് നടക്കുന്നത്. മൂല്യാധിഷ്ഠിതമായി ഒന്നുമില്ല. ഒന്നാംതരം സിനിമകള്‍ ഇറങ്ങിയ നാടായിരുന്നു കേരളം. എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോട് കൂടിയാണ്. അത് സാധാരണ ജീവിത്രകമമാക്കി മാറ്റിയിരിക്കുകയാണ്. അത് കണ്ട് ചെറുപ്പക്കാര്‍ വെള്ളമടിക്കുമ്പോള്‍ എന്തിനാണ് പൊലീസുകാര്‍ അവരെ പിടിക്കുന്നത്. സിനിമ നടന്‍മാരെ പിടിച്ചാല്‍ പോരെ?. സിനിമയിലെ വെള്ളമടിച്ച് തുടങ്ങുന്ന രംഗത്തിനൊക്കെ എങ്ങനെയാണ് അംഗീകാരം നല്‍കുന്നത്. എന്ത് മെസേജ് ആണ് ഇതിലെല്ലാം ഉള്ളത്. മദ്യപാനം ആഘോഷമാണ്.യൂറോപ്യന്‍ സിനിമകളില്‍ മദ്യപാനത്തിന് പ്രോത്സാഹനം കൊടുക്കുന്നത് നിങ്ങള്‍ എവിടയെങ്കിലും കണ്ടിട്ടുണ്ടോ’. സുധാകരന്‍ പറഞ്ഞു.


Read Previous

ലീഡർ ഇല്ലാത്ത ഒന്നര പതിറ്റാണ്ട്, രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ; വെല്ലുവിളികളെ പരവതാനിയാക്കിയ മാണിക്യം

Read Next

വിജയരാഘവൻ പറഞ്ഞത് കേരളത്തെ രക്ഷിക്കാൻ, ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലിങ്ങൾക്കെതിരല്ല; പിന്തുണച്ച് സിപിഎം, മുസ്ലിം വിരുദ്ധതയുടേയും വെറുപ്പിന്റേയും ബഹിര്‍സ്ഫുരണം: സുപ്രഭാതം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »