Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെരിയ കൊലക്കേസ് ആസൂത്രണം ചെയ്‌തത് സിപിഎം, പാർട്ടിക്കുള്ളിൽ ഇനിയും പ്രതികളുണ്ട്’: രമേശ്‌ ചെന്നിത്തല


കോട്ടയം: പെരിയ ഇരട്ടക്കൊലക്കേസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി നടത്തിയതെന്ന് അസന്നി ഗ്‌ധമായി തെളിയിച്ചിരിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. കേസ് തേച്ച്‌മായ്‌ച്ച് കളയാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അത്തരം ശ്രമങ്ങള്‍ ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല.

മുന്‍ എംഎല്‍എ അടക്കമുള്ളവരെ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇനി ശിക്ഷ വിധിക്കേണ്ടിയിരി ക്കുന്നു. കുറച്ച് പേരെ വെറുതെ വിട്ടു. അപ്പോള്‍ അതിനെതിരെ എന്ത് ചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നാണ് എന്‍റെ വിശ്വാസം. ഏതായാലും ഭീകരന്മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ട് ചെറുപ്പക്കാരെ അവിടെ കൊലപ്പെടുത്തിയത്.

മുന്‍ എംഎല്‍എ അടക്കം നിരവധി പേര്‍ ഇതില്‍ കുറ്റക്കാരാണെന്ന് തങ്ങള്‍ നേരത്തെ തന്നെ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്നും പറഞ്ഞ് കൈ കഴുകുകയാണ് സിപിഎം ചെയ്‌തത്. ഈ അരും കൊലയ്‌ക്ക് നേതൃത്വം നല്‍കിയ സിപിഎമ്മിന്‍റെ മുഴുവന്‍ പ്രതികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നിയമ പോരാട്ടങ്ങളുമായി തന്നെ മുന്നോട്ട് പോകണമെന്നുള്ളതാണ് തന്‍റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

വാസ്‌തവത്തില്‍ കൊലപാതകം നടന്ന സമയത്ത് കൊലയാളികള്‍ക്ക് മുഴുവന്‍ ഒത്താശയും ചെയ്‌ത് കൊടുക്കാനും ശ്രമിച്ച സിപിഎം നേതൃത്വം ആദ്യം തന്നെ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പറഞ്ഞത്. അത്തരം നീജമായ നടപടികളെടുത്ത കേരളത്തെ ഞെട്ടിപ്പിച്ച കുഞ്ഞുങ്ങളുടെ കൊലപാതകത്തില്‍ നിന്നും സിപിഎമ്മിന് ഒരിക്കലും കൈ കഴുകാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞ കാര്യങ്ങള്‍ ഞാനിവിടെ ഓര്‍ക്കുകയാണ്.

ഈ കൊലപാതകത്തിന് നേതൃത്വം നല്‍കി കുറ്റവാളികളെ സംരക്ഷിച്ച പാര്‍ട്ടിക്ക് അകത്ത് ഇനിയും പ്രതികളുണ്ട്. അവരെ വെറുതെ വിടുന്നതിനോട് പൂര്‍ണമായ നീതി നടപ്പായിയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ബന്ധപ്പെട്ട മറ്റുള്ളവരുമായി യോജിച്ച് മുന്നോട്ട് പോകുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


Read Previous

മൻമോഹൻ സിങ്ങിന് വിട ചൊല്ലി രാജ്യം; ഇനി യമുനാ തീരത്ത് അന്ത്യ വിശ്രമം

Read Next

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »