കൊച്ചിയിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിന്റെ ഏഴാംനിലയിൽ നിന്ന് വീണ് മരിച്ചനിലയിൽ


കൊച്ചി: എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. കാല്‍ തെന്നി താഴേക്ക് വീണതാകാം അല്ലെങ്കില്‍ പിറകിലേക്ക് മറിഞ്ഞു വീണതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് സംഭവം. ഏഴാംനിലയുടെ കോറിഡോറിന്റെ ഭാഗത്ത് നിന്നാണ് താഴേക്ക് വീണത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

സുഹൃത്തിനൊപ്പം നടക്കുമ്പോഴാണ് സംഭവം. ഒച്ചകേട്ട് സൃഹുത്ത് തിരിഞ്ഞുനോക്കുമ്പോഴാണ് ഫാത്തിമത് ഷഹാന അപകടത്തില്‍പ്പെട്ടത് അറിയുന്നത്.


Read Previous

കുഞ്ഞുങ്ങളുടെ ജനനത്തിന് മുമ്പേ കൊലപാതകം പ്ലാൻ ചെയ്തു; ‘തന്ത്രപൂർവം’ അടുത്തു; കൃത്യത്തിന് ശേഷം ഇന്ത്യ മുഴുവൻ കറങ്ങി; പ്രതിയുടെ മൊഴി പുറത്ത്

Read Next

കുപ്പിവെള്ളത്തിൽ ബ്രോമേറ്റ്’ എന്ന രാസവസ്തുവിന്റെ അംശം അമിതമായി കണ്ടെത്തി. ഷട്ടീൻ കുപ്പിവെള്ളം നിരോധിച്ച് സൗദി, ഫാക്ടറി അടച്ചുപൂട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »