Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു സഹോദരി എന്ന നിലയ്ക്കാണ് അവരെ കണ്ടത്’; ജയിലിൽ എത്തി പെരിയക്കേസ് പ്രതികളെ കണ്ട് പികെ ശ്രീമതി


കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടെതെന്ന് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എയായിരുന്നു കുഞ്ഞിരാമന്‍. മണികണ്ഠന്‍ ഉള്‍പ്പടെയുള്ള മറ്റ് എല്ലാവരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയമുണ്ട്. ആ നിലയ്ക്കാണ് ജയിലില്‍ എത്തിയതെന്ന് ശ്രീമതി പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും ശ്രീമതിക്കൊപ്പമുണ്ടായിരുന്നു.

നാലുപ്രതികളുടെ ശിക്ഷാവിധി മരവിപ്പിക്കുമെന്നത് എല്ലാവരും പ്രതീക്ഷിച്ചതാണ്. മേല്‍ കോടതിയില്‍ നിന്ന് നീതികിട്ടുമെന്ന് പാര്‍ട്ടി സെക്രട്ടറി നേരത്തെ തന്നെ പറഞ്ഞിരുന്നു. പെരിയ കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടു. ഇവരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേരത്തെ എല്ലാവര്‍ഷവും ക്രിസ്മസ് ദിവസം താന്‍ ജയിലിലെത്തി പരാമവധി പ്രതികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പികെ ശ്രീമതി പറഞ്ഞു.

കൊല്ലപ്പെട്ടവര്‍ പ്രതികള്‍

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനും ശരത്‌ലാലിനുമെതിരെ പീതാംബരനെയും മറ്റുള്ളവരെയും ആക്രമിച്ചതില്‍ കേസുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. ഇരട്ട ക്കൊലപാതക കേസില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കില്ലെന്ന് കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയു ള്ളവര്‍ക്ക് ഹൈക്കോടതി ശിക്ഷാവിധിയില്‍ സ്റ്റേ അനുവദിച്ചതില്‍ നിന്നും വ്യക്തമായെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസി ഓഫീസീല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പെരിയ ഇരട്ട കൊലപാതക കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്നേ സിപിഎം പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരും പീതാംബരനും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പീതാംബരനെയും മറ്റുള്ളവരെയും ആക്രമിച്ചതിന് കൊല്ലപ്പെട്ടവര്‍ക്കെതിരെ കേസുണ്ട്. പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടല്ല ഇങ്ങനെയൊരു കൊലപാതകം നടന്നത്. പാര്‍ട്ടി അന്നേ ഈക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

ഇതില്‍ പീതാംബരനെതിരെ അന്നേ തന്നെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. കൂട്ടിലിട്ട തത്ത യായ സിബിഐ സിപിഎം നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ചതാണ് പെരിയ കേസെന്ന് തെളിഞ്ഞിരി ക്കുകയാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. സജു ജോര്‍ജിനെ ജീപ്പില്‍ നിന്നും ഇറക്കിയതിനാണ് കുഞ്ഞിരാമനെ വധക്കേസില്‍ പ്രതിയാക്കിയത്. ഹൈക്കോടതി വിധി വിഷലിപ്തമായ സിപിഎം വിരുദ്ധ പ്രചാരവേല നടത്തുന്ന മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിനും തിരിച്ചടിയാണെന്നും ജയരാജന്‍ പറഞ്ഞു. സിപിഎമ്മിനെ അക്രമികളാക്കി വാര്‍ത്ത നിരത്തുകയാണ് അച്ചടി മാധ്യമങ്ങള്‍. ദൃശ്യമാധ്യമങ്ങള്‍ വസ്തുതാപരമല്ലാത്ത അന്തിചര്‍ച്ചകള്‍ നടത്തുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

മുഖ്യമന്ത്രി ഹണി റോസിനെ വിളിച്ചു, ശക്തമായ നടപടി ഉറപ്പുനൽകി; സംരക്ഷണം നൽകിയ സർക്കാരിന് നന്ദിയെന്ന് നടി

Read Next

പുലർച്ചെ നാലു മണി മുതൽ പൊലീസ് കാത്തുനിന്നു; ബോബി ചെമ്മണൂരിനെ പിടികൂടിയത് നാടകീയ നീക്കങ്ങൾക്കൊടുവിൽ, ബോബിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ലോക്കല്‍ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം; മുന്‍കൂര്‍ ജാമ്യത്തിനുമുള്ള നീക്കം പൊലീസ് പൊളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »