Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പായവിരിച്ച് അഞ്ചു പേർക്കൊപ്പം സെല്ലിൽ; ജയിലിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ച് ബോബി


കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലെ എ ബ്ലോക്കിലായിരുന്നു ഇന്നലെ രാത്രി കഴിഞ്ഞത്. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ നിലവിലുള്ള അഞ്ചു പേര്‍ കഴിഞ്ഞ് ആറാമനായിരുന്നു ബോബി. സമീപ കാലത്തായി എത്തിയ ഇവര്‍ മയക്കുമരുന്ന്, മോഷണക്കേസ് പ്രതികളാണ്‌. പകല്‍ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ജയിലില്‍ കരുതിയിരുന്ന ചോറും ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. കഴിക്കാനാവശ്യമായ മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.

സാധാരണ വൈകീട്ട് അഞ്ചിനുതന്നെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കഴിയും. ബോബി കോടതിയിലും പിന്നീട് ആശുപത്രിയിലും ആയതിനാല്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് ജയിലില്‍ ഭക്ഷണം കരുതിയത്. ബോബിയെ ഇന്ന് രാവിലെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. ഇന്നലെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ബോബി തളര്‍ന്നു വീണിരുന്നു.

അതേസമയം, കേസില്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ബോബി ചെമ്മണൂരിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് തന്നെ വിധി ഉണ്ടാകുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഹൈക്കോടതിയെ നേരിട്ടു സമീപിക്കാനും ആലോചനയുണ്ട്. നാളെ രണ്ടാം ശനിയും പിറ്റേന്ന് ഞായറാഴ്ചയുമായതിനാല്‍ ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ രണ്ടു ദിവസം കൂടി ബോബി ജയിലില്‍ കഴിയേണ്ടി വരും.

നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാ കുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ അഭിരാമി തള്ളി.വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യ മുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.


Read Previous

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം…; അവസാന പൊതുപരിപാടി ഗുരുവായൂരിൽ; ഏറ്റുപാടി ഭക്തർ

Read Next

വൈദ്യപഠനത്തിന് നൽകിയത് പാർട്ടി തീരുമാനം; മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കണം; ആശാ ലോറൻസ് സുപ്രീം കോടതിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »