ദർശനം നടത്തിയത് 50ലക്ഷത്തിലധികം പേർ; പമ്പയിൽ നിന്ന് ഭക്തരെ കയറ്റിവിടുക ഇന്ന് വൈകീട്ട് ആറുവരെ, ശബരിമല നട നാളെ അടയ്ക്കും


പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് നാളെ പരിസമാപ്തി യാകും. നാളെയാണ് ശബരിമല നട അടയ്ക്കുന്നതെങ്കിലും തീര്‍ഥാടകര്‍ക്ക് ഇന്ന് രാത്രി വരെയാണ് ദര്‍ശനം ഉണ്ടാവുക. പമ്പയില്‍നിന്നു വൈകീട്ട് ആറു വരെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടും.

പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാര്‍ഥ സഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ഡിസംബര്‍ 30ന് മകരവിളക്ക് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. നവംബര്‍ 15നാണ് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത്. നവംബര്‍ 15 മുതല്‍ ജനുവരി 17 വരെ ആകെ 51,92,550 പേര്‍ ദര്‍ശനം നടത്തിയതായും അധികൃതര്‍ അറിയിച്ചു.


Read Previous

ബൈക്കുപയോഗിച്ച് അരി പൊടിക്കും; യുവ സംരംഭകൻറെ കിടിലൻ കണ്ടുപിടുത്തം

Read Next

കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയം: സ്ത്രീയെന്ന പരിഗണന നൽകിയില്ല, വസ്ത്രം വലിച്ചുകീറി, വാഹനത്തിലേക്ക് വലിച്ചിഴച്ചു’; കടത്തിക്കൊണ്ടുപോയത് സിപിഎം നേതാക്കളെന്ന് കല രാജു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »