എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ


കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കൊടുവിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ എംഎല്‍എയെ വിട്ടയച്ചു.

ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ എംഎല്‍എയുടെ കേണിച്ചിറയിലെ വീട്ടില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ രേഖക ളൊന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.

കേസില്‍ നേരത്തെ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.


Read Previous

ടോസ് ഇന്ത്യക്ക്; ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു; ഷമി ഇല്ല; ടീമിൽ രണ്ട് മാറ്റങ്ങൾ

Read Next

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാളത്തിലൂടെ പരീക്ഷയണയോട്ടം വിജയകരം; ജമ്മു കശ്‌മീരിന് സ്പെഷ്യൽ വന്ദേഭാരത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »