സുധാകരന്റെ ശരീരത്തിൽ എട്ട് വെട്ടുകൾ, വലത് കൈ അറ്റു; ലക്ഷ്മിക്ക് 12 വെട്ടേറ്റു; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്


പാലക്കാട്: നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന് ശരീരത്തിൽ എട്ട് വെട്ടുകൾ ഉണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിട്ടുള്ളത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെ ന്നാണ് പ്രാഥമിക നിഗമനം.

സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ നെറ്റിക്ക് മുകളിൽ ആഴത്തിലുള്ള വെട്ടേറ്റു. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജി തമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്.100 പൊലീസുകാരെ ഉപയോ​ഗിച്ച് നെല്ലിയാമ്പതി മല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ മുങ്ങൽ വിദ​ഗ്ധരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.


Read Previous

മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണം’, ജ്യോത്സ്യ പ്രവചനം ചെന്താമരയില്‍ പകയായി

Read Next

ജിസാൻ വാഹന അപകടം: ഒരു മലയാളിയടക്കം 15 പേര്‍ മരിച്ചു, മരിച്ചവരില്‍ ഏറെയും ഇന്ത്യക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »