യുസഫ് കാക്കഞ്ചേരിക്കും, ഡോ.സൈദ്‌ അന്‍വര്‍ ഖുര്‍ഷിദിനും ഫോർക റിയാദിന്‍റെ ആദരം.


റിയാദ് ഇന്ത്യൻ എംബസ്സി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിക്ക് ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ഉപഹാരം നൽകുന്നു

റിയാദ്: റിയാദിലെ മലയാളി പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക എംബസി ജീവകാരുണ്യ വിഭാഗം ഉദ്യോഗസ്ഥനായ യുസഫ് കാക്കഞ്ചേരിക്ക് യാത്രയപ്പും,പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച ഡോ. സെയ്ദ് അൻവർ ഖുർഷിദിന് സ്നേഹാദരവും നൽകി. മലാസ് അൽമാസ് ഓഡി റ്റോറിയത്തിൽ ഫോർകയുടെ പുതിയ നേതൃത്വം സംഘടിപ്പിച്ച ആദ്യ പരിപാടി അംഗ സംഘടനകളുടെ പങ്കാളിത്തം കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സയീദ് അൻവർ ഖുർഷിദിനുള്ള ഉപഹാരം ഫോർക ജനറൽ കൺവീനർ ഉമ്മർ മുക്കം നൽകുന്നു.

ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഫോര്‍ക രക്ഷാധികരിയും ഫ്ളീരിയ ഗ്രൂപ്പ്‌ എം ഡിയുമായ ടി.എം. അഹമ്മദ്‌ കോയ ഉദ്ഘാടനം ചെയ്തു. അറബ്കോ രാമചന്ദ്രൻ (ഫോർക രക്ഷാധികാരി) ഷിഹാബ് കൊട്ടുകാട് (ഫോർക രക്ഷാധികാരി) ഷഹനാസ് അബ്ദുൽ ജലീൽ (റിയാദ് ഇന്ത്യൻ ഇന്റര്‍നാഷനല്‍ സ്കൂള്‍ ചെയർപേഴ്സൺ) മൈമൂന അബ്ബാസ് (ഇന്ത്യൻ എംബസി സ്കൂൾ വൈസ് പ്രിൻസിപ്പൽ), എൻ.ആര്‍.കെ മുൻ ചെയര്‍മാന്‍ അയൂബ് ഖാന്‍ വിഴിഞ്ഞം, പുഷ്പരാജ് (ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ) ഡോ. ജയചന്ദ്രൻ, ജയൻ കൊടുങ്ങല്ലൂർ, ഇബ്രാഹിം സുബ്ഹാന്‍, ലത്തീഫ് തെച്ചി, റാഫി പാങ്ങോട്, നൗഷാദ് ആലുവ, ഗഫൂർ കൊയിലാണ്ടി, ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാൻ, അബ്ദുൽ ഗഫൂർ (കേളി), ബാലു കുട്ടൻ (ഒ.ഐ.സി.സി) ജലീല്‍ തിരൂര്‍ (കെ.എം. സി.സി) സൈഫ് കൂട്ടുങ്ങൽ, സൈദ്‌ മീഞ്ചന്ത, കരീം പെരുമ്പാവൂര്‍ എന്നിവർ സംസാരിച്ചു.

ചടങ്ങില്‍ ഫോർക അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാർഡിന്റെ വിതരണ ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ ചെയർ പേഴ്സൺ ഷഹനാസ് അബ്ദുല്‍ ജലീല്‍ നിർവ്വഹിച്ചു. ഫോർക സ്ഥാപക ചെയർമാൻ നാസർ കാരന്തൂ രിന് വേണ്ടി എൻജിനിയർ പി.സി.അബ്ദുൽ മജീദും ഉപദേശക സമിതി അംഗം സൈഫ് കായംകുളവും ഐഡി കാർഡുകൾ ഏറ്റുവാങ്ങി. തുടര്‍ന്ന് ഫോര്‍ക ഭരണസമിതി അംഗങ്ങളെ ഷാള്‍ അണിയിച്ചു അനുമോദിച്ചു.

മറുപടി പ്രസംഗത്തിൽ യൂസഫ് കാക്കഞ്ചേരി ഇന്ത്യൻ സമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗ ത്തിൽ ആശങ്ക പ്രകടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചാലും പ്രവാസികളുടെ ഏതു പ്രശനത്തിലും എന്ത് സഹായവും നൽകാൻ തയ്യാർ ആണെന്നും നിയമ പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദഹം പറഞ്ഞു. സ്നേഹാദരങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സെയ്ദ് ഖുർഷിദ് മലയാളി സമൂഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തെ പ്രശംസിച്ചു. എന്ത് സഹായത്തിനും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പ്രോഗ്രാം കോർഡിനേറ്റർ പ്രെഡിൻ അലക്സ്‌ ആമുഖവും ജനറല്‍ കൺവീനർ ഉമ്മർ മുക്കം സ്വാഗതവും, ഖജാൻജി ജിബിൻ സമദ് നന്ദിയും പറഞ്ഞു.

അംഗസംഘടനകളായ മാസ് റിയാദ്, കൃപ കായംകുളം, കൊച്ചി കൂട്ടായ്മ, പെരുമ്പാവൂർ അസോസിയേ ഷൻ, മൈത്രി കരുനാഗപ്പള്ളി, റിമാൽ മലപ്പുറം, വടകര എൻ ആർ ഐ, എഫ്.ഓ.സി കാലിക്കറ്റ്, ഇവ ആലപ്പുഴ, ഒരുമ കോഴിക്കോട്, കിയ കൊടുങ്ങല്ലൂർ, കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, കൊയിലാണ്ടി നാട്ടുകൂട്ടം, നന്മ കരുനാഗപ്പള്ളി, എം.ഡി.എഫ് റിയാദ്, വാവ വണ്ടൂർ, റീക്കോ എടത്തനാട്ടു കര, താമരക്കുളം കൂട്ടായ്മ, റീക്കോ റിയാദ്, പൊന്നാനി വെൽഫെയർ അസോസിയേഷൻ, ഇലപ്പിക്കുളം ജമാഅത്ത്, കൂട്ടിക്കൽ പ്രവാസി അസോസിയേഷൻ, വലപ്പാട് പ്രവാസി അസോസിയേഷൻ, നമ്മൾ ചാവക്കാട്, റാന്നി റിയാദ്, പത്തനംതിട്ട റിയാദ് എന്നീ സംഘടനകളുടെ ഭാരവാഹികൾ വിശിഷ്ട്ട വ്യക്തികളെ ഷാൾ അണിയിച്ചു ആദരിച്ചു.

തുടര്‍ന്ന് റിയാദിലെ കലാകാരന്മാരും കലകാകരികളും അവതരിപ്പിച്ച ഗാനസന്ധ്യയും നൃത്തരൂപങ്ങളും അരങ്ങേറി.പ്രോഗ്രാം കണ്‍വീനര്‍ ഷാഹിന്‍ കോഴിക്കോട്, മീഡിയ കണ്‍വീനര്‍ സലീം പള്ളിയിൽ, അഷ്‌റഫ്‌ ചീയംവേലിൽ, ഷാജി കെ. ബി, അഖിനാസ് കരുനാഗപ്പള്ളി, ഷാജി മഠത്തിൽ, മജീദ് മൈത്രി, അഷ്‌റഫ്‌ ബാലുശ്ശേരി, കബീർ നല്ലളം, ജബ്ബാർ കെ.പി, മുസ്തഫ റീക്കോ, പി.എസ്. നിസാർ, മുഹമ്മദ്‌ ഖാൻ റാന്നി, അബ്ദുൽ ഖാദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി


Read Previous

കോൺഗ്രസിൽ പ്രശനങ്ങളുണ്ടന്ന് വരുത്തി തീർക്കാന്‍ പിണറായി വിജയന്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരെ ചുമതലപെടുത്തി; കേരളം നേരിടുന്ന പ്രധാന രണ്ടു വെല്ലുവിളി ‘ലഹരിയും, മൈഗ്രെഷനും’: ടി സിദ്ധീഖ് എം എല്‍ എ.

Read Next

കോഴിക്കോട്ട് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മുഖം വികൃതമായ നിലയിൽ; കൊലയിലെത്തിച്ചത് ലഹരി?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »