Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ കേസ്


കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. സസ്‌പെന്‍ഷനിലായ മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, 6 പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്.

കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സന്ദര്‍ശനത്തിന് ജയില്‍ ഡിഐജി അവസരം ഒരുക്കിയത്.ജയില്‍ ഡിഐജി ആയിരുന്ന അജയകു മാറിന്റെ നേതൃത്വത്തില്‍ ആളുകളെ ജയിലില്‍ എത്തിച്ച രണ്ടുമണിക്കൂര്‍ നേരം സൂപ്രണ്ടിന്റെ മുറിയില്‍ ബോബി ചെമ്മണൂരുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കുകയായിരുന്നു

സംഭവത്തിന് പിന്നാലെ ലഭിച്ച പരാതിയില്‍ നിലവില്‍ മധ്യ മേഖല ജയില്‍ ഡിഐജിയും,ജയില്‍ സൂപ്രണ്ടും അടക്കം സസ്‌പെന്‍ഷനിലാണ്.ഇതിന് പിന്നാലെയാണ് ജയില്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന ആറുപേരും കേസില്‍ പ്രതികളാണ്.ഇതില്‍ രണ്ടുപേര്‍ വനിതകളാണ്.


Read Previous

ഗ്രാന്റ് ഹൈപ്പർ രണ്ടാമത് ശാഖ റിയാദ് സുൽത്താനയിൽ ഉദ്ഘാടനം ചെയ്തു

Read Next

ഉദ്ദേശിച്ചത് മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം’; രാഹുൽ ഈശ്വറിന് മറുപടിയുമായി കെ ആർ മീര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »