
റിയാദ് :ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം യൂസുഫ് കാക്കഞ്ചേരിക്ക് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് യാത്രയയപ്പും സ്നേഹാദരവും നൽകി, ബത്ത നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു,
യൂസുഫ് കാക്കഞ്ചേരിക്കുള്ള സ്നേഹാതരം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര എന്നിവർ ചേർന്ന് നൽകി, ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി സഫീർ തിരൂർ , ഇസ്മായിൽ പടിക്കൽ,ഇസ്ഹാഖ് താനൂർ,ജാഫർ വീമ്പൂർ ഹാഷിം തോട്ടത്തിൽ, ഉമ്മർ അമാനത്ത്,എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു, ചടങ്ങിൽ റിയാസ് തിരൂർ ക്കാട് സ്വാഗതവും ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു