Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹോട്ടലിൽ മുറിയെടുത്ത് വിദ്യാർഥികളെ ഡേറ്റിങിന് വിളിക്കും, അമ്മമാരോടും ചാറ്റിങ്’; 19 കാരിയുടെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണം


പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം. അധ്യാപകന്‍ വിദ്യാര്‍ഥികളെ ഡേറ്റിങി നായി വിളിക്കാറുണ്ടെന്നും അമ്മമാരോടും ചാറ്റിങ് നടത്താറുണ്ടെന്നും മരണപ്പെട്ട വിദ്യാര്‍ഥിനി ഗായത്രിയുടെ അമ്മ രാജി പറഞ്ഞു. വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമാണെന്നും അമ്മ പരാതിപ്പെട്ടു.

പല പിള്ളരെയും ഡേറ്റിങിന് റൂമിലേക്ക് വിളിക്കുക. ഹോട്ടലില്‍ മുറിയെടുത്ത് ഡേറ്റി ങിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തില്‍ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകള്‍ മറുപടി നല്‍കിയെന്നും അമ്മ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് മകളോട് ക്ലാസില്‍ വരേണ്ടെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. നിന്റെ അമ്മയോട് വിളിക്കാന്‍ പറയാനായിരുന്നു അധ്യാപകന്‍ പറഞ്ഞത്. ഫോണ്‍ വിളിച്ച പ്പോള്‍ വാട്‌സാപ്പ് ഉള്ള ഫോണ്‍ എടുത്തൂടെ എന്നായിരുന്നു ചോദ്യം എന്നും അമ്മ രാജി പറഞ്ഞു. അധ്യാപകന് കുഞ്ഞെന്നോ വല്യവരെന്നോ തിരിവില്ലെന്നും അമ്മമാരുടെ വാട്‌സാപ്പ് ഫോണിലൂടെ ചാറ്റ് ചെയ്യുകയാണെന്നും അമ്മ പറഞ്ഞു.

19 വയസുകാരി ചിറ്റാര്‍ സ്വദേശിനി ഗായത്രിയാണ് മരിച്ചത്. അടൂരിലെ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു. ഇവിടുത്തെ അധ്യാപ കന്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ ആരോപിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.


Read Previous

40 ശതമാനം സീറ്റ് സംസ്ഥാനത്തെ വിദ്യാർഥികൾക്ക്, സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഇല്ല; അറിയാം സ്വകാര്യ സർവകലാശാല കരട് ബില്ലിലെ വ്യവസ്ഥകൾ

Read Next

തെരുവുനായ ആക്രമിച്ചത് വീട്ടിൽ പറഞ്ഞില്ല’; പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന 11കാരൻ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »