വിവാദ മരംമുറി നടന്ന പ്രദേശങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നേത്രുത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നു.


വയനാട് : വിവാദ മരംമുറി നടന്ന പ്രദേശങ്ങളില്‍ പ്രതിപക്ഷ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നു. പ്രതി പക്ഷനേതാവ് വി ഡി സതീശന്റെയും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ യും നേതൃത്വത്തി ലുള്ള യുഡിഎഫ് സംഘം മുട്ടില്‍ ഉള്‍പ്പെടെയുളള വയനാട് ജില്ലയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ടി എന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലും ബെന്നി ബെഹ്‌നാന്‍ എംപിയുടെ നേതൃത്വത്തില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യുഡിഎഫ് സംഘം സന്ദര്‍ശിക്കും. വ്യാപക വനം കൊള്ളയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതാണ് പ്രതി പക്ഷ ആവശ്യം.

ആരോപണങ്ങള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വസ്തുതാന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി- വനം സംരക്ഷണ പ്രവര്‍ത്ത കരെയും, അഭിഭാഷകരെയും ഉള്‍പ്പെടുത്തിയാകും വസ്തുതാന്വേഷണ സംഘത്തിന് രൂപം നല്‍കുക.


Read Previous

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ജൂണ്‍ 25 മുതൽ.

Read Next

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്: അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മരാജന്‍ ഇന്ന് രേഖകള്‍ ഹാജരാക്കും.പ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണെന്നും പഴം, പച്ചക്കറി മൊത്ത കച്ചവടക്കാരനാണ് താനെന്നും ധര്‍മരാജന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »