ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ സാന്നിധ്യത്തിൽ സിപിഎമ്മിൽ ചേർന്ന കാപ്പക്കേസ് പ്രതിയെ നാടുകടത്തി


പത്തനംതിട്ട: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്‍റെയും സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടേയും സാന്നിധ്യത്തിൽ സിപിഎ മ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിയെ പൊലീസ് നാടുകടത്തി. ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്‍റ് ഇഡ്ഡലി എന്ന് വിളിക്കുന്ന ശരൺ ചന്ദ്രനാണ് (25) കാപ്പ നടപടിക്ക് വിധേയനായത്. ഡിഐജി അജിതാ ബീഗത്തിന്‍റേതാണ് ഉത്തരവ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന റൗഡിയുമായ ശരൺ ചന്ദ്രനെ കാപ്പ നിയമപ്രകാരം ഒരുവർഷത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിന്‍റെ കഴിഞ്ഞ ഡിസംബർ 17ലെ റിപ്പോർട്ട്‌ പ്രകാരമാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി എസ് അജിതാ ബീഗത്തിന്‍റെ ഉത്തരവ്.

പത്തനംതിട്ട പൊലീസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പി ക്കുകയും, കോടതിയിൽ വിചാരണയിലിരിക്കുന്നതുമായ അഞ്ച് കേസുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി. ഉത്തരവ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയ മലയാലപ്പുഴ പൊലീസ് ഉത്തരവ് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചാൽ കാപ്പ നിയമത്തിലെ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുന്നതിന് ജില്ലയിലെ എല്ലാ എസ്എച്ച്‌ഒമാർക്കും വിവരം കൈമാറുകയും ചെയ്‌തു.

2016 മുതൽ പത്തനംതിട്ട, മലയാലപ്പുഴ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നിരന്തരം സമാധാനലംഘനവും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും സൃഷ്‌ടിച്ചു വരികയാണ് പ്രതി. അന്നുമുതൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടു. പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം നിൽക്കുന്ന വിധം ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീകളോട് മോശമായി പെരുമാറൽ, മാരകാ യുധം ഉപയോഗിച്ചുള്ള ആക്രമണം, വീടുകയറി ആക്രമണം, കുറ്റകരമായ നരഹത്യാ ശ്രമം, സർക്കാർ വാഹനത്തിൽ കല്ലെറിഞ്ഞ് കേടുപാട് വരുത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നു ശരൺ ചന്ദ്രൻ.

കാപ്പാ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിച്ച അഞ്ച് കേസുകൾ കൂടാതെ, പത്തനംതിട്ടയിലെ മറ്റൊരു കേസ് അന്വേഷണത്തിലാണ്. 2016 മുതൽ പത്തനംതിട്ട, മലയാലപ്പുഴ പൊലീസ് സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത ഏഴ് കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്. ലഹളയുണ്ടാക്കൽ മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് രജിസ്‌റ്റർ ചെയ്‌ത കേസുകളാണിവ.

അടിക്കടി സമാധാനലംഘനം നടത്തിവന്ന പ്രതിക്കെതിരെ നല്ലനടപ്പ് ജാമ്യം സംബ ന്ധിച്ച് അടൂർ എസ്‌ഡിഎം കോടതിക്ക് മലയാലപ്പുഴ പൊലീസ് റിപ്പോർട്ട്‌ നൽകി യതിന്‍റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നല്ലനടപ്പ് ജാമ്യം അനുവദിച്ച് 2023 ഓഗസ്‌റ്റ് 15 ന് ഉത്തരവായിരുന്നു. എന്നാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ബോണ്ട് വ്യവസ്ഥ ലംഘിച്ചു ഇക്കാര്യത്തിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

2019 മുതൽ ഇയാൾക്കെതിരെ റൗഡി ഹിസ്‌റ്ററി ഷീറ്റ് നിലവിലുണ്ട്. ഒടുവിലെടുത്ത കേസ് കഴിഞ്ഞവർഷം സെപ്റ്റംബർ നാലിന് പത്തനംതിട്ട പൊലീസ് രജിസ്‌റ്റർ ചെയ്‌ത താണ്. 10ന് പത്തനംതിട്ട പൊലീസ് ഇയാൾക്ക് നോട്ടീസ് നൽകുകയും, തുടർന്ന് ഡിസംബർ 17ന് ജില്ലാ പൊലീസ് മേധാവി കാപ്പ നടപടിക്ക് റിപ്പോർട്ട്‌ ഡിഐജിക്ക് സമർപ്പിക്കുകയുമായിരുന്നു.

2023 മേയ് 20ന് അന്നത്തെ ജില്ലാ പൊലീസ് മേധാവി, ഡിഐജിക്ക് റിപ്പോർട്ട് നൽകിയ തിന്‍റെ അടിസ്ഥാനത്തിൽ, ഇയാളുടെ സഞ്ചലന വിവരം ആറുമാസത്തേക്ക് മലയാല പ്പുഴ എസ്എച്ച്ഒയെ അറിയിക്കാൻ ഉത്തരവായിരുന്നു. ഇത് ഇയാൾ കൈപ്പറ്റിയെങ്കിലും, ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് പത്തനംതിട്ട പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസി ൽ പ്രതിയായി.

വ്യവസ്ഥ ലംഘിച്ചതിന് മലയാലപ്പുഴ പൊലീസ് കേസ് എടുത്തിരുന്നതുമാണ്. ഇപ്പോൾ ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തപ്പെട്ട പ്രതിക്ക് ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കോടതിയിൽ ഹാജരാകുന്നതിനും, മരണം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ സംബന്ധിക്കാവുന്നതാണ്. പുറത്താക്കപ്പെട്ട കാലയളവിൽ താമസിക്കുന്ന സ്ഥലത്തെ വിലാസം ജില്ലാ പൊലീസ് മേധാവിയെയും മലയാലപ്പുഴ എസ്എച്ച്ഒയെയും അറിയിക്കണമെന്നും ഉത്തരവിലുണ്ട്.


Read Previous

എഐ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതാകരുതെന്ന് അന്‍റോണിയോ ഗുട്ടെറസ്, അടുത്ത എഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമരുളും

Read Next

വാട്ട്‌സ്സ്ആപ്പ് ​ഗ്രൂപ്പിൽ ഭീഷണി സന്ദേശ പോസ്റ്റുമായി 20 -കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »