മുക്കുപണ്ടമെന്ന് അറിയാതെ സ്കൂട്ടറിൽ എത്തി വയോധികയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ


കണ്ണൂർ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം

കണ്ണൂര്‍: സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പൊട്ടിച്ചത് മുക്കുപണ്ടമാണ്. അതേസമയം, ആലപ്പുഴയിൽ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പൾസർ മോഡൽ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസംകൊണ്ട് പൊലീസ് പിടികൂടി. ആര്യാട് തെക്ക് കളരിക്കൽവെളി വീട്ടിൽ അശ്വിൻ ഒരാഴ്ച മുൻപ് വാങ്ങിയ ബൈക്കാണ് കഴഞ്ഞ ദിവസം വീട്ടിൽ നിന്ന് മോഷണം പോയത്. 

തുടർന്ന് നൽകിയ പരാതിയിൽ കേസെടുക്കുകയും സ്ഥലത്തെ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഉടൻ തിരിച്ചറിയുകയായിരുന്നു. കൂട്ടുകാരന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയായ കളർകോട് താനാകുളങ്ങര വീട്ടിൽ രതീഷി(25 )നെ പൊലീസ് പിടികൂടി ബൈക്ക് കണ്ടെത്തി. നോർത്ത്എസ്എച്ച് ഒ എം കെ രാജേഷിന്റെ നേതൃത്വത്തിൽ എസ് ഐ ജേക്കബ്, കൃഷ്ണലാൽ, ഗിരീഷ്, സുബാഷ് പി കെ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Read Previous

സുരാജ് പറഞ്ഞ കുറവ് എമ്പുരാനില്‍ തിരുത്തി പൃഥ്വിരാജ്

Read Next

വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങളുമായി ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »