ഉപ്പും ഗ്രാമ്പൂവും വീട്ടിൽ ഇങ്ങനെ സൂക്ഷിച്ചാൽ വാസ്തുദോഷങ്ങളെല്ലാം പമ്പകടക്കും


ജീവിതത്തിൽ സന്തോഷവും സമാധാവും സമ്പത്തും വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഇത്തരത്തിൽ സന്തോഷവും സമ്പത്തും സമാധാനവും ലഭിക്കാൻ വാസ്തുശാസ്ത്രത്തിൽ പലകാര്യങ്ങളും പറയുന്നുണ്ട്. അതിൽ ഒന്നാണ് ഉപ്പും ഗ്രാമ്പൂവും ചേർന്ന പ്രതിവിധി. ഇത് നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കി പോസിറ്റീവ് ഊർജ്ജം നിറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് രണ്ടും എപ്രകാരം ഉപയോഗിക്കണമെന്ന് നോക്കിയാലോ?

ജീവിതത്തിൽ ഐശ്വര്യം ലഭിക്കാൻ ഒരു പാത്രത്തിൽ ഉപ്പ് നിറച്ച ശേഷം അതിൽ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവയ്ക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മി ദേവിയെ ആകർഷിക്കുകയും കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ഇതുവഴി സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങൾക്ക് ഉണ്ടാകും. എല്ലാവരും ജീവിതത്തിൽ എന്തിനേക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവുമാണ്. അതിന് വേണ്ടി കുളിക്കുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കാവുന്നതാണ്. ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നുവെന്നും പറയപ്പെടുന്നു.

ജോലിയിൽ എപ്പോഴും പ്രശ്നങ്ങളും ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണോ നിങ്ങൾ? പലപ്പോഴും ഓഫീസിലെ പ്രശ്നങ്ങൾ കാരണം സമ്മർദ്ദം കൂടുതലാണോ? എന്നാൽ കഴിക്കുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഇത് നിങ്ങളുടെ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

വാസ്തുദോഷം വളരെ വലിയ പ്രതിസന്ധിയാണ് ജീവിതത്തിൽ ഉണ്ടാക്കുക. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഒരു ഗ്ലാസ് പാത്രത്തിൽ അല്പം ഉപ്പ് നിറച്ച് ബാത്തുറൂമിൽ സൂക്ഷിക്കുക. ഇത് ദിവസവും മാറ്റുന്നത് വഴി വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയുന്നു. ഉപ്പ് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാനും സഹായിക്കുന്നു.


Read Previous

ഓസ്ട്രേലിയൻ വയോധികന്‍റെ അന്ത്യാഭിലാഷം നടത്തി ബന്ധുക്കൾ

Read Next

ഇയർ ഓഫ് കമ്മ്യൂണിറ്റി റൺ; കണ്ണൂരിന്റെ മനം കവർന്ന് യുഎഇ മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »