മലപ്പുറം: മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തിൽ ഇടതുമുന്നണി ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി, എൽ ഡി എഫ്ൻറെ സുനൈബ് സുധീർ യു ഡി എഫിനെ പിന്തുണച്ചതോടെ യാണ് അവിശ്വാസം പാസായത്. പി വി അൻവറിന്റെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. മലപ്പുറം ജില്ലയിൽ മറ്റു പഞ്ചായത്തുകളിലും പി വി അൻവറിന്റെ സഹായത്തോടെ പിടിച്ചെടുക്കുമെന്നും ഡി സി സി പ്രസിഡണ്ട് വി എസ് ജോയ് പറഞ്ഞു

അതിനിടെ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കുന്നതിനു മുൻപ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘർഷം നിലനിന്നിരുന്നു. മുൻ എംഎൽഎ പി വി അൻവർ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി യപ്പോൾ, എൽഡിഎഫ്-സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി പാഞ്ഞടുത്തു. ഇതേത്തുടർന്ന് തൊട്ടടുത്ത മുറിയിലേക്ക് അൻവറിനെയും അനുയായികളെയും മാറ്റി. പിന്നാലെ യുഡിഎഫ് പ്രവർത്ത കർ എത്തി അൻവറിനെ പുറത്തുകൊണ്ടു വരികയും എടുത്ത് ഉയർത്തുകയും, എൽഡിഎഫിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഇതോടെ സംഘർഷം രൂക്ഷമായി. അൻവറിനെതിരെ സിപിഎം പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ് നേതാക്കളായ വി എസ് ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവർ സ്ഥലത്തെത്തിയിരുന്നു. സംഘർഷം രൂക്ഷമായതോടെ വൻ പൊലീസ് സന്നാഹവും പഞ്ചായത്തിന് മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്. പിണറായിസം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും, പഞ്ചായത്തിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്നും പി വി അൻവർ പറഞ്ഞു.