റിയാദ്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പെട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിൽ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉടൻ നടപടിയുണ്ടാ യില്ലെങ്കിൽ പാർട്ടിയും യുഡിഎഫും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ടി.സിദ്ദീഖ് എം എൽ എ. ദുരന്തം നടന്ന് ഏഴു മാസം പിന്നിടുമ്പോൾ പുനരധിവാസ തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ സര്‍ക്കാറിലുള്ള പ്രതീക്ഷ അസ്തമിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത ബാധിതരുടെ കണ്ണുനീരിന് അറുതിയുണ്ടാവണം

ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറഞ്ഞ ഒരു കാര്യവും ഇതുവരെ കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും പുനരധിവാസവുമായി ബന്ധ പ്പെട്ട് ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയാറാക്കാന്‍ പോലും സര്‍ക്കാറിന് സാധിച്ചില്ല. ഒരു ലിസ്റ്റ് ഇറക്കിയെങ്കിലും രണ്ടാമത്തെ ലിസ്റ്റ് എന്നിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പുനരധിവാസത്തിന് സ്ഥലത്തിന്റെ കമ്പോളവില മാനദണ്ഡമാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ദുരന്തബാധിതര്‍ക്കിടയില്‍ വിവേചനമുണ്ടാകാനുള്ള ഇത്തരം നീക്കങ്ങള്‍ ഒരു കാരണ വശാലും അനുവദിക്കില്ലെന്നും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ ക്കാറുകള്‍ പിന്‍വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ടി സിദ്ദീഖ് എം എൽ എ പറഞ്ഞു. ഒഐസി സി വയനാട് ജില്ല കമ്മിറ്റി വിപുലപെടുത്തുന്നതിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഐ സിസി വയനാട് ജില്ല റിയാദ് പ്രസിഡന്റ് സിജോ വയനാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം എൽ എ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഒ.ഐ.സി.സി മുൻ വയനാട് ജില്ല പ്രസിഡന്റ് റോയ് ജോർജ് പുൽപള്ളി, കുഞ്ഞ് മുഹമ്മദ് മാനന്തവാടി, മുത്തു കേണിച്ചിറ, സമദ്, സലീം ബത്തേരി എന്നിവർ സംസാരിച്ചു. സംഘടനാ ചുമതല യുള്ള ജനറൽ സെക്രട്ടറി അനീഷ് മുട്ടിൽ സ്വാഗതവും, നാസർ മലവയൽ നന്ദിയും പറഞ്ഞു.