നിലവിലെ ജോലി സാധ്യതകൾ അട്ടിമറിക്കുകയും നിരവധി പേരുടെ ജോലി കളയുകയും ചെയ്യുന്ന ഒന്നായിരിക്കും എഐയുടെ കടന്ന് വരവ് എന്നാണ് ഇതുവരെ കേട്ടിരുന്ന പല്ലവി. എന്നാല്‍, കോളംബിയ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി ഇത്തരം മുന്‍ധാരണകളെ എല്ലാം തകിടം മറിച്ചിരിക്കുന്നു. കോളംബിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ റോയ് ലീ ഒന്നിലധികം ജോലി ഓഫറുകൾ സ്വന്തമാക്കാന്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനായി റോയ് ലീ ചെയ്തത്, ജോലി അഭിമുഖങ്ങൾക്ക് ക്ഷണിക്കപ്പെടുന്നതിന് സഹായകമാകുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂൾ വികസിപ്പിച്ചെടുക്കുകയായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നിലവിലെ പല ജോലികളും ഇല്ലാത്താക്കുമെന്നാണ് ഉയരുന്ന പരാതി. അതേസമയം മെറ്റ, ആമസോണ്‍ പോലുള്ള കമ്പനികളിലെ ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂ നേടാന്‍ സഹായിക്കുന്ന എഐ ടൂൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുറിപ്പ് വൈറല്‍.
തന്‍റെ എക്സ് അക്കൌണ്ടിലൂടെ റോയ് ലീസ താന്‍റെ സൃഷ്ടിച്ച ‘ഇന്‍റര്‍വ്യൂ കോഡർ’ എന്ന എഐ ടൂൾ മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തി. തന്‍റെ എഐ ഓണ്‍ലൈന്‍ കോഡിംഗ് ഇന്‍റർവ്യൂ പ്ലാറ്റ്ഫോമായ ലീറ്റ്കോഡിന്‍റെ അഭിമുഖങ്ങൾ ക്ലിയർ ചെയ്യാൻ സഹായിക്കുമെന്ന് റോയ് ലീസ അവകാശപ്പെട്ടു. മാത്രമല്ല തനിക്ക് ഇന്‍റര്‍വ്യൂ കോഡറിന്‍റെ സഹായത്തോടെ കോഡിംഗ്, അൽഗോരിതം. ആമസോൺ ഉൾപ്പെടെയുള്ള ടെക് കമ്പനികളിൽ നിന്ന് ഒന്നിലധികം അഭിമുഖങ്ങൾ ലഭിച്ചതായും ഇന്‍റൺഷിപ്പ് ഓഫറുകൾ നേടാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.