കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയുടെ വിശദാംശങ്ങൾ ലഭിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
എതിരാളികൾക്ക് ഇത് ആയുധമാകുന്നുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു. ഇന്ന് രാവിലെ മുതലാണ് ചർച്ച ആരംഭിച്ചത്.