വെള്ളം പോരാഞ്ഞിട്ട് ഇനി പുട്ടിനു ആവി വരാതെ ഇരിക്കില്ല വെള്ളം ചേര്‍ത്ത് കുഴക്കാതെ രണ്ടു മിനിറ്റില്‍ പുട്ട് റെഡി


മലയാളികളുടെ തീൻ മേശയിൽ പതിവായി കാണാറുള്ള പ്രഭാത ഭക്ഷണമാണ് പുട്ട്. അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റാഗി പുട്ട്, ചോളം പുട്ട് തുടങ്ങി പുട്ടിൽ തന്നെ അനേകം വെറൈറ്റികളുണ്ട്. പുട്ട് മിക്കവാറും പേർക്കും ഇഷ്ടമാണെങ്കിലും കൃത്യമായ രീതിയിൽ നല്ല ആവിപറക്കുന്ന മൃദുലമായ പുട്ട് ഉണ്ടാക്കാൻ എല്ലാപേർക്കും അറിയണമെന്നില്ല.

ചില സമയങ്ങളിൽ കട്ടിയായി പോകുന്നതും ചിലപ്പോൾ പൊടിഞ്ഞ് പോകുന്നതും പലരും പരാതിപ്പെടാറുണ്ട്. പുട്ടിന് മാവ് എത്ര വേണമെന്നും കുഴയ്ക്കുമ്പോൾ എത്ര വെള്ളം ചേർക്കണമെന്നും ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ വേണ്ടതെന്നുമായിരിക്കും പലരുടെയും കൺഫ്യൂഷൻ. എന്നാൽ വെള്ളം പോലും ചേർക്കാതെ കുഴയ്ക്കാതെ പുട്ടിന് മാവ് റെഡിയാക്കാൻ സാധിച്ചാലോ?

ഫ്രിഡ്‌ജിൽ സൂക്ഷിച്ച ചോർ ഉണ്ടെങ്കിലും നല്ല സോഫ്‌ട് പുട്ട് ഉണ്ടാക്കാം. ചോറ് പുറത്തുവച്ചതിനുശേഷം ചെറിയ തണുപ്പോടെ അരിപ്പൊ ടിയും ഉപ്പും ചേർത്ത് മിക്‌സിയിൽ ചെറുതായൊന്ന് കറക്കിയെടുക്കണം. വെള്ളം ചേർക്കേണ്ടതില്ല. ഇനി ഇത് തേങ്ങ ചിരകിയതും ചേർത്ത് പുട്ടുക്കുറ്റിയിൽ നിറച്ച് ആവി കേറ്റിയെടുക്കാം. നല്ല സോഫ്‌ട് പുട്ട് എളുപ്പത്തിൽ തയ്യാറായി.

മറ്റൊരു രീതിയിലും എളുപ്പത്തിൽ പുട്ട് തയ്യാറാക്കാം. ആദ്യം ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലെടുക്കാം. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തതിനുശേഷം ഈ വെള്ളം കുറച്ച് കുറച്ചായി അരിപ്പൊടിയിൽ ചേർത്ത് പുട്ടിന് കുഴയ്ക്കാം. പൊടിയുടെ എല്ലാ ഭാഗത്തും വെള്ളമെത്തണം. പുട്ടിന് വെള്ളം ചേർത്ത് കുഴക്കുമ്പോൾ വെള്ളം അധികമായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി കുഴച്ചുവച്ച അരിപ്പൊടി മിക്‌സി ജാറിലിട്ട് ഒരു പ്രാവശ്യമൊന്ന് കറക്കിയെടുക്കാം. ശേഷം കുറച്ച് തേങ്ങ ചിരകിയത് കൂടി ചേർത്ത് അരിപ്പൊടി പുട്ടുക്കുറ്റിയിൽ നിറച്ച് ആവി കേറ്റിയെടുക്കാം. ദിവസം മുഴുവൻ നല്ല സോഫ്ട് ആയി ഇരിക്കുന്ന പുട്ട് റെഡിയായി.


Read Previous

മദ്യപ്രേമികള്‍ക്ക് ആശ്വാസവുമായി ബെവ്‌കോ 9 മണി കഴിഞ്ഞാലും മദ്യം നൽകണം; വരിയിലുള്ളവരെ നിരാശരാക്കി മടക്കരുത്

Read Next

അഞ്ഞൂറിലധികം പാമ്പുകളെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥ റോഷ്നി; വനിതാ ദിനത്തില്‍ വനിതകള്‍ക്ക് ഉര്‍ജ്ജമായി ഈ വനിത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »