കാമുകന്മാരെ അതിരുവിട്ടു വിശ്വസിക്കുന്നവര്‍ക്ക് മറ്റൊരു മുന്നറിയിപ്പ്: അഫാന്റെ മൊഴി’ പ്രണയമല്ല ഉണ്ടായിരുന്നത് കൊടും പക മാത്രം’


തിരുവനന്തപുരം: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന് പുറമെ പെൺസുഹൃത്തിനെക്കൂടി വകവരുത്തിയതിന്റെ കാരണം വെളിപ്പെടുത്തി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തൽ. പണയം വയ്ക്കാൻ നൽകിയ മാല ഫർസാന തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു.

അഫാന് മാല നൽകിയ വിവരം ഫർസാനയുടെ വീട്ടിൽ അറിഞ്ഞിരുന്നു. മാല തിരികെ നൽകാൻ ഫർസാന സമ്മർദ്ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത്. വൻ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. നാഗരുകുഴിയിലെ കടയിൽ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിൽ ആരെങ്കിലും എത്തിയാൽ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്. പിതാവിന്റെ കാർ പണയപ്പെടുത്തിയത് ഫർസാനയുടെ മാല തിരികെ എടുത്ത് നൽകാനായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.

വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (23) പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ ഫർസാന എം എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. അഫാനും ഫർസാനയും ഒരേ സ്കൂളിലാണ് പഠിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് കുടുംബം കരുതിയിരുന്നത്. അതീവ രഹസ്യമായാണ് ഇരുവരും ബന്ധം കൊണ്ടുനടന്നത്. താൻ മരിച്ചാൽ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ ആദ്യം നൽകിയ മൊഴി.


Read Previous

സര്‍വ്വ ഐശ്വര്യവും നിറഞ്ഞു നിങ്ങളുടെ വീടൊരു സ്വര്‍ഗ്ഗമാകും, ഈ 5 ചിത്രങ്ങള്‍ വീടിനുള്ളില്‍ സ്ഥാപിച്ചാല്‍

Read Next

പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു രാത്രി 2 ജില്ലകളിൽ മഴ സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »