ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്ന് കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ മ​ല​പ്പു​റം തി​രൂ​രി​ൽ ക​ണ്ടെ​ത്തി.


കൊ​ല്ലം: ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്ന് കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ മ​ല​പ്പു​റം തി​രൂ​രി​ൽ ക​ണ്ടെ​ത്തി. കു​ട്ടി ത​ന്നെ​യാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് വീ​ട്ടു​കാ​രെ ഫോ​ണ്‍ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്.

റെ​യി​ല്‍​വേ പോ​ലീ​സി​നൊ​പ്പം സു​ര​ക്ഷി​ത​യാ​ണെന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി കു​ടും​ബം അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ തി​രൂ​രി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ആ​വ​ണീ​ശ്വ​രം കു​ള​പ്പു​റം സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ​യാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റ​ര​യോ​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

മാ​താ​വ് വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ന് പെ​ൺ​കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്തു​നി​ന്ന് ട്രെ​യി​നി​ൽ ക​യ​റി​യാ​ണ് കു​ട്ടി പോ​യ​ത്.

‌കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​വ​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി മാ​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ച​താ​യി കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റി​യി​ച്ചു.


Read Previous

ഇന്ത്യയില്‍ മയക്കുമരുന്ന് ,മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും പെരുകുന്നത് ശിക്ഷയുടെ ഇളവുകൊണ്ട്,മയക്കുമരുന്നുമായി പിടിയിലായാൽ പിന്നെ സൂര്യോദയം കാണില്ല, ലഹരിക്കേസിൽ കടുത്ത ശിക്ഷ നൽകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല

Read Next

ലഹരിക്കേസില്‍ പിടികുടിയവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »