ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; അട്ടപ്പാടിയിൽ മൂന്ന് വയസുകാരി മരിച്ചു


പാലക്കാട്: എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ചത്. ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു.

ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജി ലേക്കും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവന ന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.

ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കുട്ടിയെ അവശനിലയില്‍ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശി പ്പിച്ചത്. വീട്ടില്‍ പെയിന്റ് പണികള്‍ നടക്കുന്നതിനിടെ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടതില്‍ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കുഞ്ഞിന്റെ കൈയില്‍ കിട്ടിയത്.


Read Previous

തിങ്കളാഴ്ച തെക്കന്‍ ജില്ലകളില്‍ പരിശീലന പരിപാടി; ആശവര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍

Read Next

ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിതൂക്കിയിട്ടു; ദുർമന്ത്രവാദത്തിൽ കുട്ടിയുടെ കാഴ്ച നഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »