
കേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പാതിരാമണൽ ദ്വീപ്. വേമ്പനാട്ട് കായലിന് നടുവിൽ സ്ഥിതി ചെയ്യുന്ന 50 ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഇവിടം. പല നാടുകളിൽ നിന്നെത്തി കുടിയേറിപ്പാർത്ത പലയിനം പക്ഷികളെ നമുക്കിവിടെ കാണാം. ഈ ദ്വീപിലെ കാഴ്ചകൾ ഏറെ സുന്ദരമാണ്.
ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലുള്ള ജനവാസമില്ലാത്ത ദ്വീപാണ് പാതിരാമണൽ. മുഹമ്മ ജെട്ടിയിൽ നിന്ന് ഒന്നര മണിക്കൂർ ബോട്ടിൽ ബോട്ടിൽ സഞ്ചരിച്ചാൽ പാതിരാമണലിൽ എത്താം. കണ്ടൽക്കാടുകൾ, ജലസസ്യങ്ങൾ, കുറ്റിച്ചെടികൾ തുടങ്ങി പല കാഴ്ചകളും നമുക്കിവിടെ കാണാം. അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് നേരത്തേ സ്വകാര്യ ഭൂമിയായിരുന്നു. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രമാണിവടം.

ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150ഓളം പക്ഷി ഇനങ്ങള്‍ ഈ ദ്വീപിലും പരിസരത്തുമായി ഉളളതായി പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികള്‍ ഇവിടെയുണ്ട്. വിനോദസഞ്ചാരികൾക്ക് പോകാനായി ബോട്ട് സൗകര്യവും ഇവിടെ ലഭ്യമാണ്. വളരെ ചുരുങ്ങിയ ചെലവിൽ കണ്ടിരിക്കാൻ സാധിക്കുന്ന പ്രദേശമാണിത്.