ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട്: കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററില്‍ രാജ്യത്ത് ഒന്നാമതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍. മുന്‍വര്‍ഷത്തെ അഞ്ചാം സ്ഥനത്തു നിന്നാണ് ഈ കുതിപ്പ്. യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വര്‍ദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയവ പരിഗണിച്ചായിരുന്നു റാങ്കിംഗ്. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആകെ വരുമാനം 1607.02 കോടി രൂപയാണ്.
മുന്‍ വര്‍ഷത്തെക്കാള്‍ 36.5% വര്‍ദ്ധന. പാഴ്‌സല്‍, ചരക്ക് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിലും വന്‍ വര്‍ദ്ധനയുണ്ടായി. ഇതിലൂടെ 583.37 കോടി രൂപ ലഭിച്ചു.
ഷൊര്‍ണൂര്‍-നിലമ്പൂര്‍ സെക്ഷന്‍ ഇപ്പോള്‍ 100% വൈദ്യുതീകരിച്ചതും ഡീസല്‍ എന്‍ജിനുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഊര്‍ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്തത് പാലക്കാട് ഡിവിഷനു നേട്ടമായി.
വിവിധ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെ നവീകരിക്കാനായി. ഷൊര്‍ണൂര്‍-നിലമ്പൂര്‍ സെക്ഷനില്‍ പരമാവധി വേഗം 85 കിലോമീറ്ററായി ഉയര്‍ത്തി. എന്‍ജിനുകള്‍, കോച്ചുകള്‍, വാഗണുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ കാര്യക്ഷമമായ ഉപയോഗം ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചു. കാറ്ററിംഗ് സ്റ്റാളുകള്‍, പാര്‍ക്കിംഗ് ഏരിയകള്‍, പെയ്ഡ് എസി വെയിറ്റിംഗ് ഹാളുകള്‍ എന്നിവ യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിച്ചു. ട്രാക്ക് നവീകരണം, പരിപാലനം, കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍, സജീവമായ ട്രാക്ക് അറ്റകുറ്റപ്പണികള്‍ എന്നിവയും ഡിവിഷന്റെ നേട്ടമാണ്. ട്രെയിനുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി 39.85 കിലോമീറ്റര്‍ ട്രാക്ക് പൂര്‍ണമായും പുതിയ സുരക്ഷിത ട്രാക്കുകളിലേക്കു മാറ്റി. 64.41 കിലോമീറ്റര്‍ ആഴത്തിലുള്ള പരിശോധനയാണു ഡിവിഷന്‍ നടത്തിയത്. ഈ പ്രവര്‍ത്തനങ്ങള്‍ റാങ്കിംഗ് ഉയരാന്‍ സഹായിച്ചു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലൂടെ 16 സ്റ്റേഷനുകളിലായി 300 കോടി രൂപയുടെ നിക്ഷേപത്തോടെ, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനകം 175 കോടി രൂപ വിനിയോഗിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
