
മലപ്പുറം: എകെജി സെൻ്റർ ഉദ്ഘാടനത്തിൽ പിണറായിയുടേത് കുടുംബാധിപത്യമെന്ന വിമർശനവു മായി നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബിയെ കാഴ്ചക്കാരനാക്കി പിണറായി വിജയൻ സ്വന്തം കുടുംബാധിപത്യമാണ് അവിടെ കാണിച്ചത്. സംസ്ഥാന സെക്രട്ടറിയെപ്പോലും അകറ്റി നിർത്തിയത് ഇടതുപക്ഷ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവ മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കു മെന്ന് അൻവർ പറഞ്ഞു.യുഡിഎഫിൻ്റെ വിജയം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. പിണറായി വിജയ ൻ്റെ ഭരണത്തെ തോൽപ്പിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കുമെന്നും പി വി അൻവർ പറഞ്ഞു. യുഡി എഫിലെ എല്ലാ ഘടകകക്ഷികളെയും സന്ദർശിക്കുന്നത് മര്യാദയാണെന്നും അടുത്ത രണ്ടു ദിവസത്തി നകം അവരെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് അന്‍വര്‍ ഇന്നലെ കൻ്റോണ്‍മെൻ്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും നേതാക്കളെയും കണ്ടിരുന്നു. യുഡിഎഫ് നേതാക്കളുമായുള്ള ഒന്നാം ഘട്ട ചര്‍ച്ച കഴിഞ്ഞെന്നും തങ്ങള്‍ക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി സത്തെ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. നിലമ്പൂരില്‍ പിണറാ യിസം അവസാനിക്കണം. അത് കേരളത്തിലെ 140 മണ്ഡലങ്ങളെയും ബാധിക്കുന്ന ജനവികാരമായി മാറണമെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് പ്രവേശനം എന്ന ആവശ്യം അൻവർ മുൻപോട്ടു വച്ചെ ങ്കിലും മുന്നണിയിലെ മറ്റു ഘടകകക്ഷികളുമായി കൂടി ചർച്ച ചെയ്തശേഷം അന്തിമ തീരുമാനത്തിലെ ത്താമെന്ന നേതാക്കളുടെ ഉറപ്പ് അൻവര്‍ സ്വീകരിക്കുകയായിരുന്നു. അൻവർ യുഡിഎഫും കോൺഗ്രസു മായും സഹകരിച്ചു പ്രവർത്തിക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
അത് ഏത് തരത്തിൽ എന്ന് അൻവർ വച്ചിരിക്കുന്ന നിർദേശം ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടിയിലും മുന്നണിയിലും ആലോചിക്കും. എല്ലാ ഘടകകക്ഷികളുമായി കൂടിയാ ലോചന നടത്തും. നിലമ്പൂർ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് അൻവർ നിർദേശം വച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർഥിയെ അൻവർ പിന്തുണയ്ക്കും എന്നറിയിച്ചിട്ടുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവ റിൻ്റെ പിന്തുണ ഗുണപ്പെടുമെന്നും വി. ഡി. സതീശൻ പറഞ്ഞു.