ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ


റിയാദ് : ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാന“മാണ്” എന്ന സന്ദേശം മുൻ നിറുത്തി നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ വനിതകളടക്കം നിരവധി പേർ പങ്കാളികളായി.

ഉപദേശക സമിതി അംഗം കബീർ വൈലത്തൂർ ഉദ്ഘടാനം ചെയ്തു. ജയൻ കൊടുങ്ങല്ലൂർ (ഫോർക്ക വർക്കിങ് ചെയർമാൻ) സൈഫ് കൂട്ടുങ്കൽ (ഫോർക്ക വൈസ് ചെയർമാൻ ) ഷരീഖ് തൈക്കണ്ടി , ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യം വീട്ടിൽ, ഷാഹിദ് അറക്കൽ, സിറാജുദ്ധീൻ ഓവുങ്ങൽ, ഷഹീർ ബാബു, ഫായിസ് ബീരാൻ, നിസാർ മരുതയൂർ, ഖയ്യൂം അബ്ദുള്ള, ഷെഫീഖ് അലി, ഫാറൂഖ് കുഴിങ്ങര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുടെ പ്രശംസാ പത്രം നൂറ അൽഖാദി സംഘടനാ ഭാരവാഹികൾക്ക് കൈമാറി. സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷനായിരുന്നു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

അഷ്‌കർ അബൂബക്കർ, അലി പുത്താട്ടിൽ, സലിം പാവറട്ടി, റഹ്‌മാൻ ചാവക്കാട്, ഫിറോസ് കോളനിപ്പടി, ഷാഹിദ് സയ്യിദ്, ബദറുദ്ദീൻ വട്ടേകാട്, ഇജാസ് മാട്ടുമ്മൽ, സുബൈർ ഒരുമനയൂർ, മുസ്തഫ വട്ടേക്കാട്, ഫവാദ് കറുകമാട്, മൻസൂർ മുല്ലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി


Read Previous

റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ വി വി പ്രകാശ് അനുസ്മരണം

Read Next

തിരുവനന്തപുരത്ത് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »