റിയാദ്: ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികളാലും പ്രമുഖ വ്യക്തികളുടെ സാനിദ്ധ്യം കൊണ്ടും ശ്രദ്ദേയമായി. വളർന്നു വരുന്ന തലമുറയെ അവരുടെ കഴിവിനും സമൂഹ നന്മക്കും ഉപകാരപ്പെടുന്ന രീതിയിൽ വളർ ത്തിയെടുക്കുകയും മികച്ച രീതിയിലുളള ഭാവി പടുത്തുയർത്തുകയും ചെയ്യാൻ വേണ്ടി വിവിധങ്ങളായ പദ്ദതികളിലൂടെയാണ് ഡ്യൂൺസ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടക്കുകയുണ്ടായി. വ്യത്യസ്ത കാർട്ടൂൺ കഥാപാത്രങ്ങളെ അനുകരിക്കുന്ന രീതിയിലുള്ള ചായാചിത്രങ്ങൾ മുഖത്ത് പ്രദർശിപ്പിച്ചുകൊണ്ട് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു പ്രസ്തുത കാർട്ടൂൺ കഥാപാത്രങ്ങൾ രക്ഷിതാക്കളുടെയും മറ്റുള്ളവരുടെയും മനസ്സിലേക്ക് പതിയുന്ന രീതിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് എല്ലാവരിലും സന്തോഷമുളവാക്കുന്ന ഒന്നായി മാറി.
അതോടൊപ്പം തന്നെ കുട്ടികളുടെ ബുദ്ധിവികാസമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള വ്യത്യസ്തമായ കലാ പരിപാടികളും നടക്കുകയുണ്ടായി.പരിപാടിയിൽ ദാർ അൽസലാം ഗ്രൂപ്പ് ജനറൽ മാനേജർ യഹിയ തവാഹിരി പ്രവേശന ഉത്സവം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സംഗീത അനൂപ് അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻസ് മാനേജർ ഷാനോജ് അബ്ദുള്ള, ഹെഡ്‌മിസ്ട്രെസ് വിദ്യാ വിനോദ്,എന്നിവർ ചേർന്ന് കേക്ക് മുറിച്ചു സ്കൂളിന്റെ പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി