കൊഞ്ഞനം കുത്തുന്ന പൊലീസ്, അസഹിഷ്ണുത എന്തിനോട്?’; വിമര്‍ശനവു മായി കുഞ്ഞാലിക്കുട്ടിയും പി കെ ഫിറോസും


മലപ്പുറം: വിസ്ഡം കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് നിര്‍ത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 10 മണി കഴിഞ്ഞ് ആറു മിനിറ്റായി എന്ന കാരണം പറഞ്ഞ് ലഹരിക്കെതിരായ പരിപാടി പൊലീസ് നിര്‍ത്തിവെപ്പിച്ചത് ശുദ്ധ തോന്നിവാസമാണെ ന്നും പൊലീസ് അതിക്രമിച്ച് കടന്ന് പ്രകോപനമുണ്ടാക്കിയെന്നും പി കെ ഫിറോസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു

സമ്മേളന വേദിയില്‍ നിന്നും മടങ്ങും വഴി പൊലീസുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഗോഷ്ടി കാണിച്ച സംഭവത്തെയും പി കെ ഫിറോസ് വിമര്‍ശിച്ചു. വിദ്യാര്‍ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തു ന്ന ഈ പൊലീസുദ്യോഗസ്ഥന്‍ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകര്‍ന്ന് നല്‍കുന്നതെന്ന് ചോദിച്ച ഫിറോസ്, മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പൊലീസുകാരനെതി രെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കി ലൂടെയാണ് അദ്ദേഹത്തിന്റേയും പ്രതികരണം. ലഹരിയുടെ വിഷയത്തില്‍ സര്‍ക്കാരിന്റെയും പൊലീ സിന്റെയും നിലപാട് എന്താണ്? കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ലഹരിക്കെതിരെ നടത്തിയ പരിപാടിയോട് പൊലീസ് കാണിച്ച കോപ്രായത്തില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. രാവ് പുലരു വോളം പാട്ടും കൂത്തും നടക്കുന്ന നാട്ടില്‍ ജനനന്മ ഉദ്ദേശിച്ച് നടത്തിയ ഒരു പരിപാടി പത്ത് മിനുട്ട് പോലും അധികം തുടരാന്‍ പാടില്ലെന്ന ശാഠ്യം എന്തിനോടുള്ള അസഹിഷ്ണുതയായിട്ടാണ് കാണേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വീഡിയോ


Read Previous

ദുബായില്‍ മലയാളി യുവതിയുടെ മരണം; ആണ്‍ സുഹൃത്ത് പിടിയില്‍

Read Next

എസ്-400 വ്യോമപ്രതിരോധം തകർത്തെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിച്ച് പ്രധാനമന്ത്രി മോദിയുടെ ആദംപൂർ വ്യോമതാവള സന്ദർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »