Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കും: പി വി അന്‍വര്‍


മലപ്പുറം: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കുമെന്ന് പി വി അന്‍വര്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. പിണറായിസത്തിന്റെ അവസാനത്തെ ആണി അടിച്ചിരിക്കുമെന്നു പറഞ്ഞാല്‍ അടിച്ചിരിക്കും. അതില്‍ ആത്മവിശ്വാസമുണ്ട്. പിണറായിസം എന്താണെന്ന് വിസ്തരിക്കപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കാനിരിക്കുന്നത്. യുഡി എഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഒരു നിലപാടുമില്ല. യുഡിഎഫിന് പരിപൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നതെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയായാലും അംഗീകരിക്കും. അത് ജനങ്ങളുടെ സ്ഥാനാ ര്‍ത്ഥിയാണ്. ജനങ്ങളും പിണറായിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലമ്പൂരില്‍ നടക്കുക. ആ ഏറ്റു മുട്ടലില്‍ ആരെ നിര്‍ത്തിയാലും, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് നിലമ്പൂരിലെ ജനങ്ങള്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ കാണാന്‍ പോകുന്നത്. നിലമ്പൂരില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാര്‍ഷിക മേഖല തകര്‍ന്നു. വന്യജീവി ശല്യം രൂക്ഷമാണ്.

പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം പിണറായിസവും നിലമ്പൂരില്‍ ചര്‍ച്ച ചെയ്യപ്പെടും. നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് കുടുംബാധിപത്യമാണ്. മരുമോനിസമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു സര്‍ക്കാരിനെയും ഒരു പാര്‍ട്ടിയേയും ഒരു കുടുംബത്തിന്റെ കാല്‍ക്കീഴില്‍ അടിച്ചിരുത്തി ചവിട്ടി മെതിക്കുന്നതാണ് നമ്മള്‍ കാണുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പാവപ്പെട്ട തൊഴിലാളികളും സഖാക്കളും ഇത് കണ്ടുകൊണ്ടിരിക്കുകയും സഹിക്കുകയും ചെയ്യുകയാണ്. പി വി അന്‍വര്‍ പറഞ്ഞു.

നിലമ്പൂരിലെ വോട്ടര്‍മാരെ സംബന്ധിച്ച് വലിയ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. 2026 ല്‍ ഈ ജനദ്രോഹ സര്‍ക്കാര്‍ തിരിച്ചു വരുമെന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ വരുമെന്ന് വരുത്തി ത്തീര്‍ക്കാന്‍ ഒട്ടനവധി കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ത്തിന് അമ്മായിയപ്പനും മരുമോനും കേക്ക് മുറിച്ച് സന്തോഷിക്കുന്നത് നമ്മള്‍ കണ്ടതാണ്. കേക്കുമുറി യും ആഘോഷവും നടക്കുമ്പോഴാണ്, പാവപ്പെട്ട ആശാ പ്രവര്‍ത്തകര്‍ കാസര്‍കോട്ടു നിന്നും ആരംഭിച്ച പട്ടിണി ജാഥ കേരളത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്നത്.

ഒരു നൂറു രൂപ പോലും അവര്‍ക്ക് വര്‍ധിപ്പിച്ച് കൊടുക്കാന്‍ തയ്യാറാകാത്ത തൊളിലാളി വര്‍ഗ സര്‍ക്കാരാ ണിത്. ഇന്ത്യ കണ്ട ഏറ്റവും വലിയ മുതലാളിത്ത സര്‍ക്കാര്‍ കേരളത്തെ അടക്കിവാഴുകയാണ്. അതിനെ തിരായ പ്രതികരണം ഇവിടത്തെ ജനങ്ങള്‍ നല്‍കും. 2026 ല്‍ കേരളം ആരു ഭരിക്കുമെന്ന തിന്റെ ജന വിധിയായിരിക്കും നിലമ്പൂരില്‍ ഉണ്ടാകുക. ഇതിന് നിലമ്പൂരിലെ ജനങ്ങള്‍ക്ക് വലിയ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അത് അവര്‍ നിറവേറ്റും. യുഡിഎഫ് സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തിന് വിജയിച്ചുകയറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു പ്രസക്തിയുമില്ല. അത് ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി മാത്രമായിരിക്കും. ആരു മത്സരിച്ചാലും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പ്രതിനിധിയായി മാത്രമേ വോട്ടര്‍മാര്‍ കാണൂ. നിരുപാധിക പിന്തുണയാണ് യുഡിഎഫിന് നല്‍കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥിയെ നിങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് അവരെ അറിയിച്ചിട്ടുള്ളതാണെ ന്നും അന്‍വര്‍ വ്യക്തമാക്കി. സ്ഥാനാർത്ഥി ആരെന്ന് യുഡിഎഫ് പ്രഖ്യാപിക്കും. അതിന് അവകാശം അവർക്കാണെന്നും സങ്കീർണ്ണമായ ഒരു വിഷയം കൂടുതൽ സങ്കീർണ്ണമാക്കുന്നില്ലെന്നും അൻവർ പറഞ്ഞു


Read Previous

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്, പ്രചാരണം കൊഴുപ്പിക്കാന്‍ മുന്നണികള്‍ കളത്തില്‍, വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

Read Next

അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു; നിലമ്പൂരില്‍ എല്‍ഡിഎഫ് വൻ കുതിപ്പ് നടത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »